നെടുങ്ങണ്ടയില്‍ മീന്‍വളര്‍ത്തല്‍ കുളങ്ങള്‍ നിർമിച്ചു

ആറ്റിങ്ങൽ: അഞ്ചുതെങ്ങ് നെടുങ്ങണ്ടയില്‍ തൊഴിലുറപ്പുതൊഴിലാളികളുടെ നേതൃത്വത്തില്‍ മത്സ്യകൃഷിക്കായുള്ള മീന്‍വളര്‍ത്തല്‍ കുളങ്ങള്‍ നിർമിച്ചു. സ്വകാര്യവ്യക്തിയുടെ പറമ്പിൽ 12 മീറ്റര്‍ വീതിയില്‍ 14 മീറ്റര്‍ നീളത്തില്‍ ഒന്നേകാല്‍ മീറ്ററോളം ആഴത്തിലും മൂന്ന് കുളങ്ങളാണ് നിർമിച്ചത്. 40 ദിവസങ്ങൾകൊണ്ട് 18ഓളം തൊഴിലാളികളടങ്ങുന്ന സംഘമാണ് നിർമാണത്തിനുപിന്നില്‍. സേഫ്റ്റിവാളിന് കേടുപാട് സംഭവിക്കാതിരിക്കാന്‍ കുളത്തി​െൻറ നാലുവശങ്ങളിലും കയര്‍ ഭൂവസ്ത്രം വിരിച്ചിട്ടുണ്ട്. വിനോദസഞ്ചാരവികസനത്തിനനുസരിച്ച് കരിമീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങളുടെ ആവശ്യകത വർധിക്കുന്നുണ്ട്. ഇതോടൊപ്പം കോഴിവളര്‍ത്തല്‍ കേന്ദ്രവും ജൈവപച്ചക്കറികൃഷിയും നടത്തുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്തംഗം വിമല്‍രാജ് പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് വ്യത്യസ്തങ്ങളായ നിരവധി പദ്ധതികള്‍ ഇതിനകം നടത്തിയിട്ടുണ്ടെങ്കിലും മത്സ്യക്കുളം നിര്‍മാണം ഈ മേഖലയില്‍ ആദ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.