കാർ തട്ടിയെടുത്ത് വിൽപ്പന: അഞ്ചംഗസംഘം പിടിയിൽ

പാലോട്: കബളിപ്പിച്ച് കാർ തട്ടിയെടുത്ത് പണയം വെക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന അഞ്ചംഗ സംഘത്തെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ മാണിക്യവിളാകം പുതുവൽപുത്തൻ വീട്ടിൽ തൻസീർ (29), ജവഹർ ലൈനിൽ സജാദ് (19), യാസർ മൻസിലിൽ ജാബിർഖാൻ (22), പള്ളി സ്ട്രീറ്റിൽ ഷഫീർ (36), വള്ളക്കടവ് പത്തേക്കർ സദ്ദാം നഗറിൽ ഉവൈസ് (22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാളുടെ സുഹൃത്തായ പാലോട് സ്വദേശി ഷാഫിയുടെ ഉടമസ്ഥതയിലുള്ള കാർ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഉമ്മയെ ആശുപത്രിയിലെത്തിക്കാനെന്ന വ്യാജേന കാർ കൊണ്ടുപോവുകയും പിന്നീട് രജിസ്ട്രേഷൻ നമ്പർ തിരുത്തി തമിഴ്നാട്ടിലേക്ക് കടത്തുകയുമായിരുന്നു. തിരുവനന്തപുരം ഫോർട്ട്, പൂന്തുറ, മെഡിക്കൽ കോളജ്, കഴക്കൂട്ടം, കടയ്ക്കൽ, വിതുര എന്നീ സ്റ്റേഷൻ പരിധികളിൽ സമാനമായ തട്ടിപ്പുകൾ പ്രതികൾ നടത്തിയിട്ടുള്ളതായും സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകാനുള്ളതായും സി.ഐ കെ.ബി. മനോജ് കുമാർ പറഞ്ഞു. സി.ഐയുടെ നേതൃത്വത്തിൽ എസ്.ഐ മധുപൻ, സി.പി.ഒമാരായ അൻസറുദ്ദീൻ, രവീന്ദ്രൻ, പ്രദീപ്, രജിത്രാജ്, രാജേഷ്, ഷിബു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.