സി.പി.ഐ നേതാവ് ജി. കൃഷ്ണൻ

കിളിമാനൂർ: മുതിർന്ന സി.പി.ഐ നേതാവ് പാപ്പാല ചാക്കടി കുന്നുംപുറത്ത് വീട്ടിൽ ജി. കൃഷ്ണൻ (76) നിര്യാതനായി. ചിറയിൻകീഴ് താലൂക്കിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പങ്ക് വഹിച്ചവരിൽ പ്രധാനിയായിരുന്നു ജി. കൃഷ്ണൻ. ദീർഘനാൾ സി.പി.ഐ പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി, താലൂക്ക് കമ്മിറ്റി അംഗം, മണ്ഡലം സെക്രേട്ടറിയറ്റംഗം, കശുവണ്ടി തൊഴിലാളി യൂനിയൻ ജില്ല വൈസ് പ്രസിഡൻറ്, സംസ്ഥാന കൗൺസിൽ അംഗം, കെട്ടിട നിർമാണ തൊഴിലാളി യൂനിയൻ ജില്ല ഭാരവാഹി, കിളിമാനൂർ കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കിളിമാനൂർ കശുവണ്ടി ഫാക്ടറിയിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കും വഹിച്ചു. ഭാര്യ: നളിനി. മക്കൾ: നിഷ, ഷാനി, ഷൈനി. മരുമക്കൾ: ബിനു, ശ്രീകുമാർ, ബിജു. obit krishnan.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.