നെല്ലിയാമ്പതി ഫാമിൽ ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

തിരുവനന്തപുരം: നെല്ലിയാമ്പതി ഫാമിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. കൃഷി വകുപ്പി​െൻറ ഓഡിറ്റിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2015-2017 ജനുവരി വരെയുള്ള കണക്കാണ് ഓഡിറ്റ് ചെയ്തത്. ഫാമിലേക്ക് 22,490 കിലോ ചകിരിവളം വിതരണം നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫാമിൽ ഉപയോഗിച്ചതായി തെളിവില്ല. അതിനാൽ ഈ തുക സർക്കാറിലേക്ക് തിരിച്ചടയ്ക്കാൻ നിർദേശിച്ചു. ക്വട്ടേഷൻ, ടെൻഡർ രജിസ്റ്റർ സൂക്ഷിക്കുന്നില്ല. വാങ്ങുന്നതും വിൽക്കുന്നതുമായ സാധനങ്ങളുടെ ക്വട്ടേഷൻ, ടെൻഡർ വിവരങ്ങളില്ല. ഒാഫിസിലെ ഫർണിച്ചറിനും രജിസ്റ്ററില്ല. ഓഡിറ്റ് ഒബ്ജക്ഷൻ രജിസ്റ്റർ ആരംഭിച്ചിട്ടില്ല. ഉൽപന്നങ്ങലുടെ ദിവസ ബാലൻസ് എഴുതാത്തതിനാൽ സ്റ്റോക്ക് പരിശോധിക്കാനാകുന്നില്ല. ദിവസവേതനക്കാരുടെ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് അടച്ചതി​െൻറ ബാങ്ക് രേഖയോ ട്രഷറി ചെലാനോ ഇല്ല. തൊഴിലാളികൾ ജോലിക്ക് ഹാജരായ ദിവസവും വേതനം നൽകിയ ദിവസവും പൊരുത്തമില്ല. മരങ്ങളുടെ രജിസ്റ്റർ ഇല്ല. ലോഗ് ബുക്കിൽ യാത്രാവിവരം രേഖപ്പെടുത്തുകയോ മേലധികാരി ഒപ്പിടുകയോ ചെയ്തിട്ടില്ല. ഫാമിൽ വെള്ളക്കാന്താരി അടക്കം വിളവെടുപ്പ് നടത്തിയതായി രേഖയുണ്ടെങ്കിലും വിറ്റതായി രേഖയില്ല. സാധനങ്ങളുടെ സ്റ്റോക്ക് രേഖകളില്ല. അതിനാൽ സാധനങ്ങളുടെ വില തരംതിരിച്ച് സർക്കാറിലേക്ക് അടയ്ക്കണമെന്ന് സീനിയർ ഫിനാൻസ് ഓഫിസർ നിർദേശം നൽകി. ആർ. സുനിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.