തിരുവനന്തപുരം: സി.പി.എം പ്രവർത്തകർ സംഘടനയിലും വീട്ടിലും ആശയം പ്രതിഫലിപ്പിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സംഘടനയും ജനങ്ങളും തമ്മിൽ രക്തബന്ധം ശക്തമാക്കണം. അടിയന്തരാവസ്ഥക്കെതിരെ പോരാട്ടം നടത്തുമ്പോൾ എ.കെ.ജിക്ക് പാർട്ടി പ്രവർത്തകരുമായി ഹൃദയബന്ധമുണ്ടായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ പോരായ്മയുണ്ടെങ്കിൽ തിരുത്തണം. അതേസമയം, ഫാൻസ് അസോസിയേഷനുള്ളവർ സംഘടനകൂടിയെടുക്കുന്ന ചില തീരുമാനങ്ങൾ അംഗീകരിക്കാനാവില്ലെന്നും അടിയന്തരാവസ്ഥത്തടവുകാരുടെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണം പ്രസിഡൻഷ്യൽ രൂപത്തിലേക്ക് മാറി. ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങൾ കേന്ദ്രസർക്കാർ ഭീകരമായി ലംഘിക്കുകയാണ്. ഭരണഘടനാ ബാഹ്യമായ ഇടപെടലാണ് ആർ.എസ്.എസ് നടത്തുന്നതെന്ന് അടിയന്തരാവസ്ഥയിൽ ഇന്ദിര ഗാന്ധിയെ കെട്ടി ഉയർത്തിയതുപോലെയാണ് സാമൂഹമാധ്യമങ്ങൾ മോദിയെ വാഴ്ത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എൻ. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടിയന്തരാവസ്ഥത്തടവുകാരെ പൊന്നാടയണിയിച്ചു. എം. വിജയകുമാർ, പിരപ്പൻകോട് മുരളി, വി.എൻ. മുരളി, ഏഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.