തിരുവനന്തപുരം: മാല ദ്വീപിലേക്ക് 17 കിലോ ഹാഷിഷ് കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെക്കൂടി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മാലി സ്വദേശി അംഹര്‍ റഷീദി(22)നെയാണ് നാര്‍കോട്ടിക് സെല്‍ അസിസ്റ്റൻറ് കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പിടികൂടിയത് രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളായ മാലി സ്വദേശികളായ ഐമന്‍ മുഹമ്മദ് (24), ഇബ്രാഹിം ഫൌസന്‍ സാലിഹ് (29), ഷാനിസ് മാഹിര്‍ (27) എന്നിവരെ അഞ്ചുകോടി രൂപ വിലവരുന്ന 17 കിലോ ഹാഷിഷുമായി കഴിഞ്ഞമാസം കേൻറാന്മെൻറ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു, ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കമീഷണറുടെ ഉത്തരവ് പ്രകാരം പ്രത്യേകസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാലി സ്വദേശി അംഹര്‍ റഷീദ് പിടിയിലായത്. ഇയാളാണ് ആദ്യം പിടിയിലായ പ്രതികള്‍ക്ക് ഹാഷിഷ് കൈമാറിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പാല്‍കുളങ്ങരയിലെ വീട്ടില്‍ പേയിങ് െഗസ്റ്റായി താമസിക്കുകയായിരുന്നു. ഈ വീട്ടിലാണ് 17 കിലോ ഹാഷിഷ് ഓയില്‍ സൂക്ഷിച്ചുെവച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ സമയം ഇയാള്‍ മാലിയിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു. രാജ്യാന്തര മയക്കുമരുന്ന് സംഘത്തിെൻറ ഇടനിലക്കാരനായ അംഹര്‍ റഷീദിനെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ സംഘത്തില്‍പെട്ട കൂടുതല്‍പേര്‍ ഉടന്‍ വലയിലാകുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ് അറിയിച്ചു. നാര്‍കോട്ടിക് സെല്‍ അസിസ്റ്റൻറ് കമീഷണര്‍ ഷീന്‍ തറയില്‍, എസ്.ഐ ജി. രാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. photo DSC_2016_3.JPG
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.