വിദ്യാർഥികൾ സമൂഹത്തിെൻറ വഴിവിളക്കുകളാണ് –സിറ്റി പൊലീസ്​ കമീഷണർ

കൊല്ലം: വിദ്യാർഥികൾ സമൂഹത്തി​െൻറ വഴിവിളക്കുകളാണെന്നും പഠനത്തിനൊടൊപ്പം സാമൂഹിക പ്രതിബന്ധതയും വളർത്തുന്ന രീതിയിലേക്ക് പഠനസമ്പ്രദായം വിപുലീകരിക്കപ്പെടണമെന്നും സിറ്റി പൊലീസ് കമീഷണർ ഡോ. അരുൾ ആർ. ബി. കൃഷ്ണ പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 'വിദ്യാഭ്യാസ അവാർഡ് 2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ പൊലീസ് സേനാംഗങ്ങളുടെ മക്കൾ, കൊല്ലം ജുവനൈൽ ഹോമിലെയും അഞ്ചാലുംമൂട് ഇഞ്ചവിള ആഫ്റ്റർ കെയർ ഹോമിലെയും വിദ്യാർഥികൾ, റയൽമാഡ്രിഡ് ഫുട്ബോൾ അക്കാദമിയിൽ പരിശീലനത്തിന് അർഹതനേടിയ ചൈൽഡ് വെൽഫയർ ഹോമിലെ മണികണ്ഠൻ, ബി.ടെക് ആർക്കിടെക്റ്റ്് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഭിരാമി എന്നിവർക്ക് അനുമോദനവും കാഷ് അവാർഡും നൽകി. കെ.പി.എ ജില്ല പ്രസിഡൻറ് ബി.എസ്. സനോജ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ജിജു സി. നായർ, സബ് കലക്ടർ ചിത്ര, ജില്ല ഇൻഫർമേഷൻ ഓഫിസർ അജോയ് ചന്ദ്രൻ, ഡെപ്യൂട്ടി കമാൻഡൻറ് കെ.ജി. ചന്ദ്രബാബു, സ്പെഷൽ ബ്രാഞ്ച് എ.സി.പി എസ്. ഷിഹാബുദ്ദീൻ, കെ.പി.എ സംസ്ഥാന ട്രഷറർ ഷൈജു, ജ്യോതിഷ്, കൊല്ലം വെസ്റ്റ് എസ്.ഐ ആർ. ബിജു, കെ.പി.ഒ.എ ജില്ല സെക്രട്ടറി എം.സി. പ്രശാന്തൻ, കെ.പി.എ സംസ്ഥാന നിർവാഹക സമിതിഅംഗം ഷിനോദാസ്, കെ.പി.എ ജില്ല ജോയൻറ് സെക്രട്ടറി സിന്ദിർലാൽ, ജി.എ.ആർ യൂനിറ്റ് സെക്രട്ടറി എ. ഹാഷിം എന്നിവർ സംസാരിച്ചു. 'ഒാപറേഷൻ സാഗർറാണി' പദ്ധതിയും ചെക്പോസ്റ്റിലെ പരിശോധനയും കർശനമാക്കണം കൊല്ലം: ചെക്പോസ്റ്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ മായംചേർന്ന മത്സ്യം പിടിെച്ചടുത്തതിൽ നല്ലപങ്കും ജില്ലയിൽനിന്നാണെന്നതിനാൽ മത്സ്യ ഉപഭോക്താക്കൾ ആശങ്കയിലും ഭീതിയിലുമാണെന്ന് സംസ്ഥാന ഉപഭോക്തൃസമിതി അഭിപ്രായെപ്പട്ടു. ട്രോളിങ് നിരോധനം തീരുന്നതുവരെ ഇതരസംസ്ഥാനങ്ങളിൽനിന്ന് വിഷം കലർന്ന മത്സ്യം കേരളത്തിലേക്ക് വരുമെന്നതിനാൽ നിർത്തിെവച്ചിരിക്കുന്ന ഒാപറേഷൻ സാഗർപദ്ധതി പുനരാരംഭിക്കുകയും മത്സ്യമുൾെപ്പടെ ഭക്ഷ്യവസ്തുക്കളുടെ അതിർത്തിയിലെ പരിശോധന കൂടുതൽ കർശനമാക്കുകയും വേണമെന്നും ഭാരവാഹി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എം. മൈതീൻകുഞ്ഞ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.എ. ഷാഫി, മറ്റു ഭാരവാഹികളായ എം. കുഞ്ഞച്ചൻ, എ. ജമാലുദ്ദീൻകുഞ്ഞ്, ജെ.എം. അസ്ലം, ബി. വിജയബാബു, തെങ്ങമം ശശി, അബ്ദുൽ അസീസ്, ഇസബെൽ സൗമി, മുനമ്പത്ത് ശിഹാബ്, ലത്തീഫ് മാമൂട്, ബി.ജി. രാധാകൃഷ്ണൻ, വിശ്വംഭരൻ പുനലൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.