തിരുവനന്തപുരം: കേന്ദ്രത്തിൽനിന്ന് വ്യക്തമായ നിർദേശം ലഭിച്ച ശേഷമേ ഐസ് നീല നിറത്തിലാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂവെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് തീരുമാനം. ഭക്ഷ്യയോഗ്യമല്ലാത്ത വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഐസ് നീല നിറത്തിലാക്കണമെന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശത്തിൽ സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് കൂടുതൽ വ്യക്തതതേടി. ഐസ് നീല നിറത്തിലാക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതർ പറയുന്നത്. ഇത് പരിഹരിക്കാൻ നിർദേശങ്ങൾ നൽകണം. വ്യവസായിക ആവശ്യത്തിന് വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിക്കുന്ന ഐസ് ഭക്ഷണ സാധനങ്ങൾക്കൊപ്പം ഉപയോഗിക്കുന്നതായി പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകിയത്. ജൂൺ മുതൽ നിർദേശം നടപ്പാക്കണമെന്നായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഐസ് ഭക്ഷണ സാധനങ്ങളോടൊപ്പം ഉപയോഗിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഗുണമേന്മയില്ലാത്ത ഐസ് കച്ചവടക്കാർ പാനീയങ്ങളിൽ ഉപയോഗിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഈ സാഹചര്യത്തിലാണ് വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന ഐസിന് നീല നിറം നൽകാൻ തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.