ചീഫ് സെക്രട്ടറിയായി ടോം ജോസ് ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തി​െൻറ 45ാം . സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി പോള്‍ ആൻറണി ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ സ്വീകരിച്ചു. വിവിധ വകുപ്പ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും ചുമതലയേല്‍ക്കല്‍ ചടങ്ങിനെത്തിയിരുന്നു. നിലവില്‍ തൊഴിൽ, എക്‌സൈസ്, ജലവിഭവവകുപ്പുകളുടെ അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്നു 1984 ബാച്ച് െഎ.എ.എസ് ഉദ്യോഗസ്ഥനായ ടോം ജോസ്. 2020 മേയ് 31 വരെ സർവിസുണ്ട്. സര്‍ക്കാറി​െൻറ നയപരിപാടികള്‍ നടപ്പാക്കാനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാനും പരിശ്രമിക്കുമെന്ന് ടോം ജോസ് പറഞ്ഞു. സംസ്ഥാനത്തെ മാലിന്യപ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാനുള്ള നടപടികൾക്ക് പ്രഥമപരിഗണന നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.