പത്തനാപുരം: സ്കൂളുകളില്‍ കുട്ടികളുടെ സൗകര്യങ്ങള്‍ക്കാണ് പ്രഥമപരിഗണന നല്‍കേണ്ടതെന്ന് കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ പറഞ്ഞു. പട്ടാഴി വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിന് എം.എല്‍. എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് ഒരു കോടി മുപ്പത് ലക്ഷം അനുവദിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡൻറ് എസ്. അജി അധ്യക്ഷത വഹിച്ചു. ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവ് മനേഷാ ദേവശര്‍മയെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. വേണുഗോപാല്‍ ആദരിച്ചു. പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ബി. ശ്രീദേവി, വൈസ് പ്രസിഡൻറ് മീനം രാജേഷ്, ജില്ലപഞ്ചായത്ത് അംഗം ആര്‍. രശ്മി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ.ബി. സജീവ്, രഞ്ജിത്ത് ബാബു, ജനപ്രതിനിധികളായ സുനിത, മുസ്തഫ, പുതുശ്ശേരി ഗോപാലകൃഷ്ണന്‍, അനുരാജ്, രമ്യ, ബിനു, പ്രിന്‍സിപ്പല്‍ കെ.ആര്‍. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, പി. ഡബ്ല്യു.ഡി എൻജിനീയര്‍ വി.ഐ. നസീം എന്നിവര്‍ സംസാരിച്ചു. ബോധവത്കരണം നടത്തും കണ്ണനല്ലൂർ: ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ ജങ്ഷനുകൾ കേന്ദ്രീകരിച്ച്ബോധവത്കരണ ക്യാമ്പുകൾ നടത്താൻ ജനകീയ ആരോഗ്യവേദി തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അമീർ ഹംസ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നാസർ പടിപ്പുര അധ്യക്ഷത വഹിച്ചു. ഇസ്മയിൽ തെങ്ങുംതറ, അഷറഫ്, ശിഹാബ്, അനീർ, ഷഫീക്ക്, ജമാൽ എന്നിവർ സംസാരിച്ചു. വിതരണത്തിലെ ക്രമക്കേട്: റേഷൻകട സസ്‌പെൻഡ് ചെയ്തു കൊട്ടാരക്കര: മൈലത്ത് സരസ്വതിയമ്മ ലൈസൻസിയായി പ്രവർത്തിച്ചുവന്ന 167 നമ്പർ റേഷൻകടയിൽ ഗുരുതരക്രമക്കേടുകൾ കണ്ടെത്തിയതിനെതുടർന്ന് കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസർ എസ്.എ. സെയ്ഫ് സസ്‌പെൻഡ് ചെയ്തു. കാർഡ് ഉടമകൾക്ക് ബിൽ നൽകാതിരിക്കുക, അർഹതപ്പെട്ട റേഷൻ പൂർണമായി നൽകാതിരിക്കുക, ലൈസൻസ് മേൽപാട്ടത്തിന് നൽകിയിട്ട് ദൈനംദിന പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകൾ പ്രാഥമിക പരിശോധനയിൽ വ്യക്തമായതിനെതുടർന്നാണ് നടപടി. വിശദമായ ഫീൽഡ്തല പരിശോധനക്കും ഉത്തരവായിട്ടുണ്ട്. കടയിലെ കാർഡ് ഉടമകൾക്ക് മൈലത്ത് പ്രവർത്തിക്കുന്ന 337 നമ്പർ റേഷൻ ഡിപ്പോയിൽ നിന്നോ താലൂക്കിലെ മറ്റേത് കടകളിൽ നിന്നോ തുടർന്നും റേഷൻ വാങ്ങാവുന്നതാണെന്ന് സപ്ലൈ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.