കൊല്ലം: ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ അധ്യാപകനും 2014 മുതൽ പ്രിൻസിപ്പലും ആയിരുന്ന പ്രഫ. എ. ഹാഷിമുദ്ദീന് മാനേജ്മെൻറും കോളജ് ജീവനക്കാരും വിദ്യാർഥികളും പി.ടി.എയും അലുമ്നിയും ചേർന്ന് നൽകി. കോളജിെൻറ സുവർണജൂബിലി ആഘോഷങ്ങൾ, ഇന്ത്യ ഗവൺമെൻറിെൻറ എൻ.ഐ.ആർ.ഫ് റാങ്കിങ്ങിൽ 45ാം റാങ്ക് കരസ്ഥമാക്കുന്നതിനും പ്രഫ.എ. ഹാഷിമുദ്ദീൻ നേതൃത്വം നൽകി. കേരള സർവകലാശാല ബോഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ഉദ്യാനം ആയൂർ: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വയ്യാനം എൽ.പി സ്കൂളിൽ ജൈവ വൈവിധ്യ ഉദ്യാനം നിർമിച്ചു. പച്ചക്കറിത്തോട്ടം, ഔഷധസസ്യങ്ങൾ, ഇലച്ചെടികൾ, പൂമരങ്ങൾ, ഫലവൃക്ഷങ്ങൾ, തണൽവൃക്ഷങ്ങൾ, കൃത്രിമക്കുളം എന്നിവയടങ്ങുന്നതാണ് ഉദ്യാനം. വിദ്യാർഥികൾക്കും, പി.ടി.എ സമിതിക്കും സംരക്ഷണച്ചുമതല നൽകിയാണ് ഉദ്യാനത്തിെൻറ തുടർപ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡൻറ് യൂസുഫ് ചെലപ്പള്ളി അത്തിമരം പ്രഥമാധ്യാപകക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എസ്.ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ഹിലാൽ മുഹമ്മദ് പദ്ധതി വിശദീകരിച്ചു. എ. ഷാനവാസ്, മാനേജർ ജി. രാജീവ്, പ്രഥമാധ്യാപിക മഞ്ജു മാധവൻ, പി.ടി.എ പ്രസിഡൻറ് വിജയകുമാർ, ജാസ്കർഖാൻ, ബിന്ദുശ്രീ, മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു. കൃഷി നശിച്ചു കൊട്ടിയം: കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വാഴകളും മരച്ചീനിയും നശിച്ചു. കൊട്ടിയം ഷാൻ നിവാസിൽ അബ്ദുൽ വഹാബിെൻറ കൃഷിയിടത്തിലെ ഏത്തവാഴകളും മരച്ചീനിയുമാണ് നശിച്ചത്. കുല വന്ന വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. വെള്ളം കയറിയാണ് മരച്ചീനി നശിച്ചത്. ഒറ്റപ്ലാമൂടിനടുത്ത് പാട്ടത്തിനെടുത്ത ഒന്നര ഏക്കർ സ്ഥലത്താണ് വിവിധതരത്തിലുള്ള കൃഷികൾ നടത്തുന്നത്. കൂറ്റൻ കുല ലഭിക്കുന്ന റോബസ്റ്റ ഇനത്തിൽപെട്ട കുലച്ച വാഴകൾ പലതും ചാഞ്ഞനിലയിലാണ്. വിദ്യാര്‍ഥികളെ അനുമോദിച്ചു കൊട്ടാരക്കര: മാർത്തോമ ഗേൾസ് ഹൈസ്കൂളിൽ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പൊതുസമ്മേളനം ഐഷാ പോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രോണ്‍ അലക്സിയോസ് മാര്‍ യാസേബിയോസ് മെത്രോപൊലീത്ത, നഗരസഭ ചെയര്‍പേഴ്സണ്‍ ബി. ശ്യാമളയമ്മ, ജില്ല വിദ്യാഭ്യാസ ഒാഫിസര്‍ ഉഷാദേവി അന്തര്‍ജനം, സ്കൂള്‍ മാനേജര്‍ ലാലമ്മ വര്‍ഗീസ്, പി.സി ബാബുകുട്ടി, എം. ഹബീബുല്ല, സെനു തോമസ്, ഷാജു ഉമ്മന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.