കെ.എസ്.ആർ.ടി.സിയിൽ രഹസ്യാന്വേഷണ വിഭാഗവുമായി തച്ചങ്കരി 94 അംഗ സംഘത്തിന് വാട്​സ്​ആപ്​ ഗ്രൂപ്പും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പുതിയൊരു രഹസ്യാന്വേഷണവിഭാഗത്തിന് രൂപം നൽകി എം.ഡി ടോമിൻ ജെ. തച്ചങ്കരി. കെ.എസ്.ആർ.ടി.സിയിൽ നിന്നുകൊണ്ടുതന്നെ സ്ഥാപനത്തിനെതിരെ പ്രവർത്തിക്കുന്നവരെയും യൂനിയൻ നേതാക്കളെയും നിയന്ത്രിക്കുന്നതിനും അഴിമതിക്കാരെ പിടികൂടുന്നതിനുമാണ് 94 അംഗ രഹസ്യാന്വേഷണസംഘത്തിന് തച്ചങ്കരി രൂപം നൽകിയത്. സംഘത്തി‍​െൻറ ആദ്യയോഗം തിരുവനന്തപുരത്തെ കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിൽ നടന്നു. സംസ്ഥാനത്തെ 94 കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന് തസ്തികകൾക്ക് അതീതമായി ഒാരോരുത്തരെയാണ് തച്ചങ്കരി ത​െൻറ ടീമിലെടുത്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ, കണ്ടക്ടർ, ചെക്കർ, ഡ്രൈവർ തുടങ്ങിയ മെക്കാനിക്കുകൾവരെ സംഘത്തിലുണ്ട്. ഇവർ ഓരോ ഡിപ്പോയിലെയും സർവിസുകളുടെ കാര്യക്ഷമതയും ജീവനക്കാരുടെ പെരുമാറ്റവും ട്രിപ്പുകളുടെ കലക്ഷനടക്കമുള്ളവയും പരിശോധിക്കും. തച്ചങ്കരിക്ക് മുന്നിൽ മാത്രമേ ഇവർ കാര്യങ്ങൾ ധരിപ്പിക്കേണ്ടതുള്ളൂ. മറ്റൊരു ഉദ്യോഗസ്ഥനും ഇവരുടെമേൽ യാതൊരു അധികാരവും ഉണ്ടായിരിക്കില്ല. നിലവിൽ കെ.എസ്.ആർ.ടി.സിയിൽ അഴിമതികൾ അന്വേഷിക്കുന്നതിന് വിജിലൻസ് വിഭാഗം ഉണ്ടെന്നിരിക്കെയാണ് ഇവർക്ക് മുകളിലൂടെ പുതിയൊരു വിഭാഗത്തിന് രൂപം നൽകിയത്. ഓരോ ഡിപ്പോയിലെയും പ്രവർത്തനങ്ങൾ എം.ഡിയെ അപ്പപ്പോൾ അറിയിക്കുന്നതിന് തച്ചങ്കരി അഡ്മിനായി 'സോൾട്ടർ' എന്ന വാട്സ്ആപ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ ആദ്യ ബസ് ഡ്രൈവറും ബ്രിട്ടീഷുകാരനുമായ ഇ.ജി. സോൾട്ടറി​െൻറ സ്മരണാർഥമാണ് വാട്സ്ആപ് ഗ്രൂപ്പിന് പേര് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.