കേരളത്തിലും ജനപ്രതിനിധികളായി വരുന്നത് വഷളന്മാർ -അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ഉത്തരേന്ത്യയിലെ പോലെ വഷളന്മാരാണ് കേരളത്തിലും ജനപ്രതിനിധികളായി വരുന്നതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. രണ്ടുദിവസം നീളുന്ന സംസ്കാര സാഹിതിയുടെ സംസ്ഥാന ശിൽപശാലയായ 'പ്രതിരോധത്തി​െൻറ വർത്തമാനം' മാർ ഇവാനിയോസ് കോളജ് കാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല കർമകുശലതയും ജനങ്ങളെ സേവിക്കാൻ മനസ്സുള്ളവരെയുമാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കേണ്ടത്. പലപ്പോഴും അറുവഷളന്മാരും കേസുകളിലെ പ്രതികളുമൊക്കെയാണ് ജനപ്രതിനിധികളായി വരുന്നത്. കൊള്ളാവുന്നവരെ നോക്കി അവർ കൊഞ്ഞനംകുത്തും. റൗഡികൾ രാഷ്ട്രീയ പാർട്ടികളുടെ കാലാളുകളായി നയിക്കുന്ന അവസ്ഥയുണ്ടാകുന്നതായും അടൂർ പറഞ്ഞു. നടൻ മധു, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു. സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. പാലോട് രവി, സംസ്കാര സാഹിതി ജനറൽ കൺവീനർ എൻ.വി. പ്രദീപ്കുമാർ, വി.ആർ. പ്രതാപൻ എന്നിവർ സംസാരിച്ചു. ഗാന്ധിയും പാർശ്വവൽകൃത സമൂഹവും എന്ന വിഷയം ഡോ. എൻ. രാധാകൃഷ്ണൻ അവതരിപ്പിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ സംസാരിച്ചു. നെഹ്റുവിയൻ പൈതൃകവും സമകാലീന ഇന്ത്യൻ രാഷ്ട്രീയവും എന്ന വിഷയത്തിൽ ഡോ. ജോർജ് ഓണക്കൂർ, വി.ഡി. സതീശൻ എം.എൽ.എ, ബെന്നി ബെഹനാൻ എന്നിവർ സംസാരിച്ചു. കഥയും സാമൂഹിക പരിസരവും എന്ന വിഷയം പെരുമ്പടവം ശ്രീധരൻ, പ്രഫ. ജി. ബാലചന്ദ്രൻ, ബാബു കുഴിമറ്റം എന്നിവർ അവതരിപ്പിച്ചു. കവിതയും പ്രതിരോധവും കവി കെ. സച്ചിദാനന്ദൻ അവതരിപ്പിച്ചു. ഫാഷിസ്റ്റ് പ്രത്യയശാസ്ത്രവും ജനാധിപത്യവും ചർച്ചയിൽ കെ. വേണു, സി.പി. ജോൺ, ബാലചന്ദ്രൻ വടക്കേടത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.