എൻജിനീയറിങ്​/ ആർക്കിടെക്​ചർ/ ഫാർമസി കോഴ്​സ്​ പ്രവേശനം; ആദ്യ അലോട്ട്​​മെൻറ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എൻജിനീയറിങ്/ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മ​െൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മ​െൻറ് ലഭിച്ചവർ ജൂലൈ അഞ്ചിനകം ഹെഡ്പോസ്റ്റ് ഒാഫിസ് വഴിയോ ഒാൺലൈനായോ ഫീസടക്കണം. േപാസ്റ്റ് ഒാഫിസുകളുടെ പട്ടിക പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൗ ഘട്ടത്തിൽ അലോട്ട്മ​െൻറ് ലഭിച്ചവർ കോളജിൽ പ്രവേശനം നേടേണ്ടതില്ല. എന്നാൽ, ഫീസടച്ചില്ലെങ്കിൽ അലോട്ട്മ​െൻറും ഉയർന്ന ഒാപ്ഷനുകളും റദ്ദാകും. മൊത്തം 33591 സീറ്റിലേക്കാണ് അലോട്ട്മ​െൻറ് പ്രസിദ്ധീകരിച്ചത്. ഇതിൽ 32645 എണ്ണം എൻജിനീയറിങ് സീറ്റാണ്. അലോട്ട്മ​െൻറ് വിവരം വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ Candidate Portal വഴി അറിയാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.