*നിലവിലെ കരാർ തൊഴിലാളികളെ മാറ്റി യോഗ്യരായവരെ നിയമിക്കാനാണ് നീക്കം കൊല്ലം: യോഗ്യതയുള്ള പമ്പ് ഒാപറേറ്റർമാരെ നിയമിക്കാനുള്ള വാട്ടർ അതോറിറ്റി നീക്കം വിവാദത്തിൽ. നിയമന നടപടിക്കെതിരെ സമരവുമായി സി.െഎ.ടി.യു രംഗത്ത്. ഹൈകോടതി നിർദേശാനുസരണം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന യോഗ്യരായവരെ നിയമിക്കാൻ ഇൻറർവ്യൂ നടത്തുന്നതിനെതിരെയാണ് സി.െഎ.ടി.യു നേതൃത്വത്തിൽ നിലവിലെ കരാർ തൊഴിലാളികൾ സമരവുമായെത്തിയത്. ഇൻറർവ്യൂ നടക്കുന്ന രണ്ടാം ദിവസമായ ചൊവ്വാഴ്ചയും ഇവർ വാട്ടർ അതോറിറ്റി ഒാഫിസ് ഉപരോധിച്ചു. നിലവിലെ യോഗ്യരല്ലാത്ത പമ്പ് ഒാപറേറ്റർമാരെ നീക്കി പകരം യോഗ്യതയുള്ളവരെ നിയമിക്കണമെന്ന ഹൈകോടതി ഉത്തരവനുസരിച്ചാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന ഉദ്യോഗാർഥികളെ ക്ഷണിച്ച് ഇൻറർവ്യൂ നടത്തുന്നതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. നിശ്ചിത യോഗ്യതയില്ലാത്തവർ പമ്പുകൾ ൈകകാര്യം ചെയ്യുന്നത് നിമിത്തം പമ്പുകൾ നിരന്തരം കേടായി വാട്ടർ അതോറിറ്റിക്ക് വൻ നഷ്ടമാണ് ഉണ്ടാകുന്നത്. എസ്.എസ്.എൽ.സിയും െഎ.ടി.െഎ ഇലക്ട്രീഷ്യൻ/മെക്കാനിക്കൽ ട്രേഡും പാസായവരെയാണ് പമ്പ് ഒാപറേറ്റർമാരായി നിയമിക്കേണ്ടത്. ഇൗ യോഗ്യതയുള്ള നിരവധിപേർ ഉള്ളപ്പോൾ കോൺട്രാക്ടർമാർ നിയോഗിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് ജില്ലയിലെ പമ്പു ഹൗസുകളിൽ പമ്പുകൾ പ്രവർത്തിപ്പിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് നേതൃത്വത്തിൽ ഹൈകോടതിയെ സമീപിക്കുകയും യോഗ്യരായവരെ നിയമിക്കാൻ കോടതി നിർദേശിക്കുകയുമായിരുന്നു. എന്നാൽ, ഇവർ നിയമിതരാവുന്നതോടെ വർഷങ്ങളായി ജോലി ചെയ്തുവരുന്ന താൽക്കാലിക തൊഴിലാളികളുടെ ഉപജീവനമാർഗം മുട്ടുമെന്നതിനാലാണ് സമര രംഗത്തെത്തിയതെന്ന് സി.െഎ.ടി.യു നേതാവ് എസ്. സുഭാഷ് പറഞ്ഞു. കൊല്ലം പി.എച്ച് ഡിവിഷന് കീഴിൽ പമ്പ് ഒാപറേറ്റർ, വർക്കർ, വാച്ച്മാൻ, മീറ്റർ റീഡർ തുടങ്ങി നിരവധി തസ്തികകളിൽ നൂറുകണക്കിന് കരാർ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. വാട്ടർ അതോറിറ്റിയുമായി നേരിട്ട് ബന്ധമുള്ളവരല്ല ഇൗ കരാർ തൊഴിലാളികൾ. കോൺട്രാക്ടർമാരുടെ കീഴിൽ അവർ നൽകുന്ന വേതനംപറ്റി ജോലി നോക്കുന്നവരാണ് ഏറെയും. ഒരു കരാർ തൊഴിലാളിക്ക് വാട്ടർ അതോറിട്ടി പ്രതിദിന വേതനമായി 297 രൂപയാണ് നൽകുന്നത്. എന്നാൽ, കോൺട്രാക്ടർമാരുടെ കീഴിൽ ജോലിചെയ്യുന്നവർക്ക് 230 രൂപയോളം മാത്രമാണ് കോൺട്രാക്ടർമാർ നൽകുന്നതെന്ന് തൊഴിലാളികൾ പറയുന്നു. ബാക്കി തുക കോൺട്രാക്ടർമാർ കമീഷനായി ൈകക്കലാക്കുകയാണ്. ഇവരെയെല്ലാം നീക്കി പുതിയ ആളുകളെ നേരിട്ട് നിയമിക്കാനാണ് വാട്ടർ അതോറിറ്റി നീക്കം. അഞ്ചുമുതൽ 25വർഷം വരെ തുടർച്ചയായി ജോലി ചെയ്തവരെ പൊടുന്നനെ പിരിച്ചുവിടുന്നതിനെയാണ് ചോദ്യംചെയ്യുന്നതെന്ന് സമരക്കാർ പറഞ്ഞു. ഇവരിൽ പ്രായാധിക്യം ചെന്നവരും വികലാംഗരും വരെ ഉണ്ടെന്നും ജീവിതത്തിെൻറ നല്ലകാലം മുഴുവൻ വാട്ടർ അതോറിറ്റിക്കുവേണ്ടി പണിയെടുത്തിട്ട് ഇപ്പോൾ പിരിച്ചുവിടുന്നത് പ്രതിഷേധാർഹമാണെന്നും സമരക്കാർ പറയുന്നു. വർഷങ്ങളായി ജോലിചെയ്യുന്ന കരാർ തൊഴിലാളികൾക്ക് സ്ഥിരം തൊഴിലാളികൾക്ക് നൽകുന്ന പരിഗണനയും ആനുകൂല്ല്യങ്ങളും നൽകണമെന്ന സുപ്രീംകോടതി വിധി പാലിക്കാൻ വാട്ടർ അതോറിറ്റി തയാറാവണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇപ്പോൾ 178 ദിവസത്തേക്കാണ് എംപ്ലോയ്മെൻറ്എക്സ്ചേഞ്ച് മുഖേന ജീവനക്കാരെ നിയമിക്കാൻ നടപടി നടക്കുന്നത്. വർഷങ്ങളായി ജോലിചെയ്യുന്ന താൽക്കാലികക്കാരെ ഒഴിവാക്കി പുതിയ താൽക്കാലികക്കാരെ നിയമിക്കുന്നത് നീതിയല്ലെന്നും അവർ പറയുന്നു. 1413 പേരെയാണ് ഇൻറർവ്യൂവിന് വിളിച്ചിട്ടുള്ളത്. ഇവരിൽനിന്ന് 290 പേരെയാണ് നിയമിക്കുക. സി.െഎ.ടി.യു സമരത്തിന് എ.െഎ.ടി.യു.സി അടക്കം മറ്റ് യൂനിയനുകളുെട പിന്തുണയില്ല. വാട്ടർ അതോറിറ്റി ജീവനക്കാരനായിരിക്കവെ കരാർ തൊഴിലാളികളെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവരിൽ ഒരാളാണ് പെൻഷനായപ്പോൾ കരാർ െതാഴിലാളികളെ സംഘടിപ്പിച്ച് സമരം നടത്തുന്നതെന്ന് അവർ ആരോപിച്ചു. പടം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.