സഹകരണ മേഖലയെ കൂടുതൽ ജനകീയവത്​കരിക്കണം ^പ്രേമചന്ദ്രൻ

സഹകരണ മേഖലയെ കൂടുതൽ ജനകീയവത്കരിക്കണം -പ്രേമചന്ദ്രൻ ഇരവിപുരം: സഹകരണ മേഖലയെ കൂടുതൽ ജനകീയവത്കരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഇരവിപുരം സർവിസ് സഹകരണ ബാങ്കി​െൻറ നിക്ഷേപക സംഗമം -2018‍‍​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയുടെ ബഹുജന അടിത്തറയും വിശ്വാസ്യതയുംകൊണ്ടാണ് നോട്ട് നിരോധന ഭീഷണിയെപ്പോലും അതിജീവിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡൻറ് വാളത്തുംഗൽ രാജഗോപാൽ അധ്യക്ഷതവഹിച്ചു. സഹകരണ വകുപ്പ് ജോയൻറ് രജിസ്ട്രാർ എ.എസ്. ഷീബാ ബീവി നിക്ഷേപം സ്വീകരിക്കലി​െൻറയും അസി. രജിസ്ട്രാർ ബി.എസ്. പ്രവീൺ ദാസ് വിദ്യാർഥികളിൽനിന്നുള്ള നിക്ഷേപം സ്വീകരിക്കലി​െൻറയും ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി കണ്ണൻ, സി.പി.എം ലോക്കൽ സെക്രട്ടറി എസ്. അശോകൻ, ആർ.എസ്.പി ലോക്കൽ സെക്രട്ടറി ദിലീപ് മംഗലഭാനു, വാളത്തുംഗൽ ഗവ. ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എസ്. സോമലത, ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എ. ജമീലത്ത്, സെക്രട്ടറി ബിനു ജേക്കബ് എന്നിവർ സംസാരിച്ചു. ബാങ്ക് ഡയറക്ടർ ജി.ആർ. കൃഷ്ണകുമാർ സ്വാഗതവും കമറുദ്ദീൻ നന്ദിയും പറഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.