സി.പി.​െഎ ജില്ല സമ്മേളനം: മുഖ്യമന്ത്രിക്കെതി​െര കടുത്ത വിമർശം

കൊട്ടാരക്കര: സി.പി.ഐ ജില്ല സമ്മേളനത്തിൽ ജില്ല സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിലും തുടർന്നുള്ള ചർച്ചയിലും മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശം. മുന്നണി മര്യാദകൾ മറികടന്ന് ഏകാധിപതിയെപ്പോലെയാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനമെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. സമാനമായ അഭിപ്രായങ്ങൾ പ്രതിനിധികളും ഉന്നയിച്ചു. ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും തീരുമാനങ്ങൾ നടപ്പാക്കുകയും ചെയ്യുെന്നന്നാണ് പ്രധാന വിമർശം. പ്രധാനെപ്പട്ട പല തീരുമാനങ്ങളും സി.പി.ഐ മന്ത്രിമാരോട് ആലോചിക്കാതെയാണ് എടുത്തത്. മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രി എടുത്ത നിലപാട് പൊതുജന താൽപര്യത്തിനെതിരായിരുന്നു. സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തത് റവന്യൂമന്ത്രിയോട് ആലോചിച്ചിട്ടല്ല. മുഖ്യമന്ത്രിയുടെ മൂന്നാർ നയം എൽ.ഡി.എഫ് നയങ്ങൾക്ക് വിരുദ്ധമാണ്. വകുപ്പ് തലവന്മാരെ മാറ്റുന്നതിനും നിശ്ചയിക്കുന്നതിനും മുഖ്യമന്ത്രി സഹമന്ത്രിമാരോട് ആലോചിക്കാറില്ല. എൽ. ഡി.എഫിൽ പോലും ആലോചിക്കാതെയാണ് പല തീരുമാനങ്ങളും നടപ്പാക്കുന്നത്. ഈ പ്രവണത അവസാനിപ്പിക്കാൻ സി.പി.ഐ നേതൃത്വം ശക്തമായി ഇടപെടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. സമ്മേളനം ഇന്ന് അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.