'മൂന്നാം കണ്ണ്' തുറന്നു; നാട്​ വിറപ്പിക്കുന്ന ഫ്രീക്കന്മാരെ 'സൈലൻറാക്കി' മോട്ടോർ വാഹനവകുപ്പ്

* പിടിച്ചെടുത്തത് 500ലധികം സൈലൻസറുകൾ കരുനാഗപ്പള്ളി: ജനങ്ങൾക്ക് ശല്യമായി കാതടിപ്പിക്കുന്ന ശബ്ദത്തോടെ നിരത്തുകളിൽ ചീറിപ്പായുന്ന ഫ്രീക്കൻമാർ ജാഗ്രതൈ. ഇത്തരക്കാർക്കെതിരെ മോേട്ടാർ വാഹനവകുപ്പ് നടപടി ശക്തമാക്കി. കരുനാഗപ്പള്ളി ആർ.ടി ഓഫിസ് നടപ്പാക്കിയ 'തേഡ്- ഐ'( മൂന്നാം കണ്ണ്) ഓപറേഷ​െൻറ ഭാഗമായി ഉയർന്ന ശബ്ദവുമായി നാടുചുറ്റുന്ന ഇരുചക്രവാഹനങ്ങളുടെ സൈലൻസറുകൾ പിടിച്ചെടുത്തു. പുതിയ ബൈക്കുകളിലും ബുള്ളറ്റുകളിലും രൂപ മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിക്കുന്നവിധം സ്ഥാപിച്ചിരുന്ന സൈലൻസറുകളാണ് ഇളക്കിമാറ്റിയത്. നിയമവിരുദ്ധമായി രൂപം മാറ്റി ഒാടുന്ന ബൈക്കുകൾ പിൻതുടർന്ന് ഇവയുടെ ഫോട്ടോയും വിഡിയോയും പകർത്തുകയും തെളിവ് സഹിതം വാഹന ഉടമകൾക്ക് അയക്കുകയും ചെയ്യുന്നു. ഉടമകളെ വിളിച്ചുവരുത്തി പിഴ ഈടാക്കിയശേഷമാണ് സൈലൻസറുകൾ അഴിച്ചുമാറ്റുന്നത്. ഇതിനകം അഞ്ഞൂറിലധികം സൈലൻസറുകൾ കരുനാഗപ്പള്ളി മേഖലയിൽ ഇളക്കിമാറ്റിയിട്ടുണ്ട്. രാജ്യത്ത് ബി.എസ്- നാല് ചട്ടം അനുസരിച്ചാണ് വാഹനങ്ങളിലെ പുകക്കുഴലുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹനത്തി​െൻറ എൻജിനിൽനിന്ന് പുറത്തേക്കു വരുന്ന അപകടകാരിയായ കാർബൺ മോണോക്സൈഡിനെ കാർബൺ ഡൈഓക്സൈഡായി മാറ്റുന്ന പ്രക്രിയയാണ് സാധാരണ പുകക്കുഴലിൽ നടക്കുന്നത്. എന്നാൽ, കൃത്രിമ പുകക്കുഴലുകളിൽ ഇത്തരം സംവിധാനങ്ങളില്ല. ഇവ മലിനീകാരിയായ വാതകം നേരിട്ട് പുറത്തേക്ക് തള്ളും. നടപടി ശക്തമാക്കിയതോടെ ഇത്തരം വാഹനങ്ങളുടെ എണ്ണം ഗണ്യമായി നിരത്തിൽ കുറെഞ്ഞന്ന് മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.