വീടുകളുടെ ജനാലകളിൽ കറുത്ത സ്​റ്റിക്കർ; ഭീതിയിൽ ജനം

** സാമൂഹിക വിരുദ്ധരാകാമെന്ന് പൊലീസ് കൊല്ലം: സോഷ്യൽ മീഡിയകളിലൂടെ മോഷണം, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ ഭീതി പരത്തിയ കറുത്ത സ്റ്റിക്കർ വീടുകളുടെ ചുമരുകളിലും ജനാലകളിലും പ്രത്യക്ഷപ്പെട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. കണ്ണനല്ലൂർ, കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് കറുത്ത സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടത്. മോഷണം നടത്താനുള്ള വീടുകൾ മോഷ്ടാക്കൾ കണ്ടെത്തി സ്റ്റിക്കർ പതിച്ചതാണോ എന്ന സംശയമാണ് നാട്ടുകാരിൽ പരിഭ്രാന്തിയുണ്ടാക്കിയത്. നെടുമ്പന പഞ്ചായത്തിൽപെട്ട മുട്ടക്കാവ്, കണ്ണനല്ലൂർ ഭാഗങ്ങളിലെ ഏതാനും വീടുകളിലാണ് സ്റ്റിക്കർ കണ്ടത്. ചാത്തന്നൂർ എസ്.ഐ നിസാറി​െൻറ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധന നടത്തി. ഗ്ലാസ് കടകളിൽ ഗ്ലാസുകൾ കൂട്ടിമുട്ടി പൊട്ടാതിരിക്കുന്നതിനായി ഒട്ടിക്കുന്ന സ്റ്റിക്കറാണ് ഇവിടങ്ങളിൽ പതിച്ചതെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. കറുത്ത സ്റ്റിക്കർ കരുനാഗപ്പള്ളിയുടെ വിവിധ പ്രദേശങ്ങളിലും വ്യാപകമായതായി പരാതിയുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ വീടുകളിൽ സ്റ്റിക്കർ പതിക്കുെന്നന്ന വാർത്ത കുറച്ചുദിവസങ്ങളായി ഇവിടങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് പുതിയകാവിനു സമീപം കരുനാഗപ്പള്ളിലെ ബാറിലെ അഭിഭാഷകൻ സി.ആർ. മാധു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ.കെ. ദീപ ദമ്പതികളുടെ വീടി​െൻറ ഇരുനിലകളിലുമുള്ള ജനലുകളിൽ സമാനമായ സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടു. കൂടാതെ, പരിസരത്തെ ചില വീടുകൾ, ആലപ്പാട് കോർപറേഷൻ ബാങ്കിന് സമീപമുള്ള ഏതാനും വീടുകൾ എന്നിവിടങ്ങളിലും ഇത്തരം സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവിടങ്ങളിൽ റബർ പോലുള്ള കറുത്ത സ്റ്റിക്കറുകളാണ് പതിച്ചിരിക്കുന്നത്. പുതിയകാവിലെ അഡ്വ. സി.ആർ. മധുവി​െൻറ വീട്ടിലും പരിസരത്തും കരുനാഗപ്പള്ളി പൊലീസ് പരിശോധന നടത്തി. ചവറയിൽ നീണ്ടകരയിലെ പുത്തൻതുറ, ദളവാപുരം, ആൽത്തറ ബീച്ച്, ചവറ കരിഞ്ഞുറ, പന്മന വടക്കുംതല, തേവലക്കര ചന്ദ്രാസ്, മുള്ളിക്കാല, പൊളിഞ്ഞമ്പലം ഭാഗങ്ങളിലെ വീടുകളിലാണ് സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടത്. ജനാലകൾ, വാതിലുകൾ, ഉയരമുള്ള ഭിത്തികളുടെ മുകൾ ഭാഗം എന്നിവിടങ്ങളിലാണ് സ്റ്റിക്കർ പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സ്റ്റിക്കറുകൾ വ്യാപകമായി പതിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. ഇത് കവർച്ച സംഘങ്ങൾക്കുള്ള അടയാളമാണെന്ന് പരന്നതോടെ നാട്ടുകാർ ഭീതിയിലായി. കുളത്തൂപ്പുഴയിലും വീടുകളുടെ ജനാലകൾക്ക് പിന്നിൽ സ്റ്റിക്കർ ഒട്ടിച്ചതായി കണ്ടെത്തി. സംഭവത്തിനു പിന്നിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പ്രദേശത്ത് കണ്ട ഭിക്ഷാടകരാണെന്നാണ് സംശയം. സാംനഗർ വട്ടക്കരിക്കം പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അയൽ സംസ്ഥാനക്കാരായ ഭിക്ഷാടകർ വീടുകളിലെത്തി ഭിക്ഷയാചിച്ച് മടങ്ങിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ സാംനഗർ സ്വദേശിയുടെ വീടി​െൻറ അടുക്കള ജനാലയുടെ ചില്ലുകളിൽ രണ്ടിടത്തായി കറുത്ത നിറത്തിലുള്ള സ്റ്റിക്കർ പതിച്ചതായാണ് വീട്ടമ്മയുടെ ശ്രദ്ധയിൽപെട്ടത്. ഇതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയും വീടുകളിൽ പരിശോധന നടത്തിയെങ്കിലും സമീപവീടുകളിലൊന്നും ഇത്തരം അടയാളങ്ങൾ ശ്രദ്ധയിൽ പെട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. ഓച്ചിറ മേമന തെക്ക് പ്രവാസിയായ തൈക്കൂട്ടത്തിൽ കിഴക്കതിൽ ഹാഷിമി​െൻറ വീടി​െൻറ ജനലിലും സ്റ്റിക്കർ കണ്ടത് വീട്ടുകാരിൽ പരിഭ്രാന്തിയുണ്ടാക്കി. ഇത്തരം സ്റ്റിക്കറുകൾ മോഷ്ടാക്കൾ പതിക്കുന്നതാണെന്നും സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകളിലാണ് സ്റ്റിക്കർ പതിക്കുന്നതെന്നും വാട്സ്ആപ്പിലൂടെ പ്രചാരണം നടന്നിരുന്നു. രണ്ടാഴ്ച മുമ്പ് ഈ വീട്ടിൽ മോഷ്ടാക്കൾ കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 17,000 രൂപ അപഹരിച്ചിരുന്നു. ഇതും പരിഭ്രാന്തി വർധിപ്പിച്ചു. ഓച്ചിറ അഡീഷനൽ എസ്.ഐ റഷീദി​െൻറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണം തുടങ്ങി -ചിത്രം - കൊല്ലം: സ്റ്റിക്കർ പതിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. കറുത്ത സ്റ്റിക്കറുകളുടെ കാര്യത്തിൽ ഭയപ്പെടേണ്ടതിെല്ലന്നും ഭീതി പരത്താനായി സാമൂഹിക വിരുദ്ധരാവാം ഇതിന് പിന്നിലെന്നുമാണ് പൊലീസ് പറയുന്നത്. മോഷണം നടത്താനായി ഏതെങ്കിലും സംഘങ്ങൾ പകൽ സമയം ആളില്ലാത്ത വീട്ടുകളിലെത്തി അടയാളപ്പെടുത്തിയിടുന്നതാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജനങ്ങളുടെ ഭയം ഒഴിവാക്കാൻ രാത്രികാല നിരീക്ഷണം ശക്തമാക്കി. ആൾ താമസമില്ലാത്ത വീടുകൾക്ക് സുരക്ഷ ഏർപ്പെടുത്തി നാട്ടുകാരും പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് നിരീക്ഷണത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.