വിദ്യാധിരാജ ജ്യോതി ഘോഷയാ​ത്ര ഫെബ്രുവരി രണ്ടിന്​

കൊല്ലം: 106ാമത് അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി നാലുമുതൽ 11വരെ പമ്പാനദിയുെട തീരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഭാഗമായുള്ള രാവിലെ എട്ടിന് പന്മന വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. ആശ്രമ മഠാധിപതി പ്രണവാനന്ദതീർഥപാദ സ്വാമിയിൽനിന്ന് ജ്യോതി ഹിന്ദുമതമഹാമണ്ഡലം പ്രസിഡൻറ് ടി.എൻ. ഉപേന്ദ്രനാഥക്കുറുപ്പ് ഏറ്റുവാങ്ങും. തുടർന്ന് വിവിധ പ്രദേശങ്ങളിലെ ക്ഷേത്ര ഭരണസമിതികൾ, സാമുദായിക സംഘടനകൾ, ഹിന്ദുസംഘടനകൾ, സാംസ്കാരിക പ്രസ്ഥാനങ്ങൾ തുടങ്ങിയവരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഫെബ്രുവരി നാലിന് 11ന് ചെറുകോൽപ്പുഴ വിദ്യാധിരാജ നഗറിൽ എത്തിച്ചേരും. ബംഗളൂരു സുബ്രഹ്മണ്യമഠം മഠാധിപതി വിദ്യാപ്രസന്ന തീർഥസ്വാമി ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ടി.കെ. സോമൻ നായർ, എം. അയ്യപ്പൻ കുട്ടി, ജി. കൃഷ്ണകുമാർ, എം.എസ്. രവീന്ദ്രൻ നായർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.