രാജ്യത്ത്​ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും നൂനപക്ഷം ഭീതിയോ​െടയാണ്​​ ജീവിക്കുന്നത്​ ^ടീസ്​റ്റ

രാജ്യത്ത് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും നൂനപക്ഷം ഭീതിയോെടയാണ് ജീവിക്കുന്നത് -ടീസ്റ്റ കൊല്ലം: ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും നൂനപക്ഷം ഭീതിയോടെയാണ് ജീവിക്കുന്നതെന്ന് ടീസ്റ്റ സെറ്റൽവാദ്. പി. ഭാസ്കരനുണ്ണി ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ കൊല്ലം പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച 'ഇന്ത്യൻ ജനാധിപത്യത്തി​െൻറ പുതിയ മുഖം' വിഷയത്തിൽ നടന്ന പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബി.ജെ.പിയാണ് രാജ്യം ഭരിക്കുന്നതെങ്കിലും ആർ.എസ്.എസ് അവരുടെ അജണ്ടയാണ് നടപ്പാക്കുന്നത്. 1940കളിൽ ആർ.എസ്.എസ് മേധാവിയുടെ അടുത്ത വിശ്വസ്തൻ മുസോളിനിയുടെ പട്ടാള ക്യാമ്പിൽ പരിശീലനം നേടിയിട്ടാണ് ഇന്ത്യയിൽ നാഗ്പൂരിലടക്കം ക്യാമ്പ് തുടങ്ങി പരിശീലനം ആരംഭിച്ചത്. മഹാത്മാഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 70 വർഷങ്ങൾ പൂർത്തിയാകുന്നു. അദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്തിനെന്ന് നമുക്കിപ്പോഴും അറിയില്ല. രോഹിത് വെമുലയുടെ ജന്മദിനം കൂടിയാണ് ഇന്ന്. ഭരണകൂടത്തി​െൻറ അറിവോടെ നടന്ന കൊലപാതകമെന്ന് വേണം വെമുലയുടെ മരണത്തെ വിശേഷിപ്പിക്കാൻ. നവോത്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം നടന്ന കാലത്തെക്കാൾ വിഷമകരമാണ് ഇപ്പോഴത്തെ സാമൂഹിക സാഹചര്യങ്ങൾ. ദേശീയതയുടെ അന്തഃസത്ത ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. അഭിപ്രായങ്ങൾ തുറന്നുപറയുന്നവരെ ഗാന്ധിജിയെ ഇല്ലാതാക്കിയതുപോലെ ഇല്ലാതാക്കുകയാണ്. ഒരുമിച്ചുനിന്ന് അനീതിക്കെതിരെ പോരാടേണ്ട കാലമാണിതെന്നും ടീസ്റ്റ പറഞ്ഞു. പാർലമ​െൻറിൽ 283 എം.പിമാരും കോടീശ്വരന്മാരാണ്. ഖനികളുടെയും ടെലിഫോൺ കമ്പനികളുടെയും ടെലിവിഷൻ ചാനലുകളുടെയും ഉടമകളാണ് ഇതിൽ ഭൂരിഭാഗവും. ഇത്തരക്കാരാണ് വികസനത്തി​െൻറ അജണ്ട നിശ്ചയിക്കുന്നതെന്നും ടീസ്റ്റ കൂട്ടിച്ചേർത്തു. ഫൗണ്ടേഷൻ പ്രസിഡൻറ് ഡി. ബാലചന്ദ്രൻ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.