പുറ്റിങ്ങൽ സ്​റ്റേജ് തകർന്ന സംഭവം: പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തി

*റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടിയെന്ന് പൊലീസ് പരവൂർ: പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന കോൺക്രീറ്റ് സ്റ്റേജ് തകർന്നുണ്ടായ അപകടത്തെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തി. ചൊവ്വാഴ്ച എത്തിയ പി.ഡബ്ല്യു.ഡി എൻജിനീയർമാരടങ്ങുന്ന സംഘം നിർമാണപ്രവർത്തനത്തി​െൻറ മുഴുവൻ വിശദാംശങ്ങളും പരിശോധിച്ചു. പൊലീസി​െൻറ ആവശ്യപ്രകാരമാണ് പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തിയത്. അപകടത്തിന് വഴിതെളിച്ച കാരണങ്ങളുടെ കുറ്റമറ്റ വിവരം ലഭിക്കുന്നതിനായി 13 ചോദ്യങ്ങൾ പൊലീസ് പി.ഡബ്ല്യു.ഡി എൻജിനീയർമാർക്ക് കൈമാറിയിട്ടുണ്ട്. അവരുടെ റിപ്പോർട്ട് കിട്ടിയതിനുശേഷമെ തുടർ നടപടികളിലേക്ക് കടക്കാനാവൂവെന്ന് പൊലീസ് അറിയിച്ചു. സ്റ്റേജ് നിർമിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടോ എന്നറിയിക്കാൻ പരവൂർ നഗരസഭയോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എൻ.കെ. േപ്രമചന്ദ്രൻ എം.പി അപകടസ്ഥലം സന്ദർശിച്ചു. ക്ഷേത്രപ്പറമ്പി​െൻറ കിഴക്കുഭാഗത്ത് ക്ഷേത്രത്തിനഭിമുഖമായി നിർമാണം നടന്നുവന്ന അറുപതടി നീളമുള്ള ഇരട്ട സ്റ്റേജാണ് മേൽക്കൂര കോൺക്രീറ്റ് ചെയ്തുകൊണ്ടിരിക്കെ മുട്ടുകൾ തകർന്ന് നിലംപതിച്ചത്. ജോലിയിലേർപ്പെട്ടിരുന്ന 19 തൊഴിലാളികളിൽ 11 പേർക്ക് പരിക്കേറ്റു. വീഴ്ചയിലാണ് പലർക്കും പരിക്കേറ്റത്. പരവൂർ സ്വദേശിയാണ് കരാറുകാരൻ. അറുപതടി നീളമുള്ള സ്റ്റേജി​െൻറ മധ്യഭാഗത്തെ പില്ലറിനുണ്ടായ ബലക്ഷയമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കരിങ്കൽ കെട്ടിയ സ്റ്റേജി​െൻറ പ്ലാറ്റ്ഫോമി​െൻറ അകത്ത് മണ്ണ് നിറച്ചിരിക്കുകയായിരുന്നു. ക്ഷേത്രക്കുളം നിർമിക്കാൻ കണ്ടെത്തിയ സ്ഥലത്തുനിന്ന് എടുത്ത മണ്ണാണ് ഇതിനുള്ളിൽ നിറച്ചിരുന്നത്. ഉറപ്പില്ലാത്ത മണ്ണാണ് ക്ഷേത്രപ്പറമ്പിലേത്. ഇത് ശരിയാംവണ്ണം ബലപ്പെടാതിരുന്നതാണ് മുട്ടുകൾ ഉലയാൻ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഉത്സവാഘോഷം ഉപേക്ഷിച്ചു പരവൂർ: നിർമാണം നടക്കുന്നതിനിടെ സ്റ്റേജ് തകർന്നുവീണതിനാൽ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇൗവർഷം മീനഭരണി ഉത്സവം വിപുലമായി നടത്തേണ്ടതില്ലെന്ന് ക്ഷേത്ര ഭരണസമിതി തീരുമാനിച്ചു. പൂജകളും ബന്ധപ്പെട്ട ചടങ്ങുകളും മാത്രമാണ് ഉത്സവ ദിവസം ഉണ്ടാവുക. ചൊവ്വാഴ്ച ചേർന്ന ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്. ഉത്സവത്തിനായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഉത്സവാരംഭത്തിന് മുമ്പ് സ്റ്റേജി​െൻറ പണി പൂർത്തീകരിച്ച് ഇത്തവണത്തെ പരിപാടികൾ ഇതിൽെ വച്ചു നടത്തുന്നതിനായി ദ്രുതഗതിയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.