തിരുവനന്തപുരം: ശ്രീനാരായണഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയുടെ 130ാം വാർഷികവും ശിവരാത്രി മഹോത്സവവും ഫെബ്രുവരി നാലുമുതൽ 13 വരെ നടക്കും. പുതുതലമുറക്ക് ദിശാബോധം നൽകാൻ ഗുരുവിെൻറ നവോത്ഥാന സന്ദേശ പ്രയാണത്തിന് വാർഷികത്തിൽ തുടക്കം കുറിക്കുമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും അരുവിപ്പുറം ചീഫ് കോഒാഡിനേറ്റർ വണ്ടന്നൂർ സന്തോഷും വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലിന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ ഉത്സവത്തിന് കൊടി ഉയർത്തും. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്വാമി ശാരദാനന്ദ, മന്ത്രിമാരായ കെ. രാജു, കടകംപള്ളി സുരേന്ദ്രൻ, എം.പിമാരായ ഡോ. ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, റിച്ചാർഡ് ഹേ എന്നിവർ സംബന്ധിക്കും. അഞ്ചിന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി കെ.ടി. ജലീൽ, ഉമ്മൻ ചാണ്ടി, കാനം രാജേന്ദ്രൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ പെങ്കടുക്കും. ആറിന് നടക്കുന്ന കാർഷിക വ്യവസായ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഏഴിന് സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ പെങ്കടുക്കും. വനിത സമ്മേളനം മന്ത്രി കെ.കെ. ശൈലജയും ശാസ്ത്ര-സാേങ്കതിക സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ശിവരാത്രി സമ്മേളനം രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യനും ഉദ്ഘാടനം ചെയ്യും. ശിവരാത്രി ദിനത്തിൽ നെയ്യാറിലെ ശങ്കരൻകുഴിയിൽനിന്ന് 1008 കുടം ജലമെടുത്ത് ഗുരു പ്രതിഷ്ഠ നടത്തിയ ശിവലിംഗത്തിൽ അഭിഷേകം ചെയ്യുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.