കുട്ടികളെ തട്ടി​െക്കാണ്ടുപോകുന്നവരെന്ന്​ സംശയിക്കുന്ന മൂന്നംഗസംഘം പിടിയിൽ

പത്തനാപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് സംശയിക്കുന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. പിറവന്തൂര്‍ അലിമുക്കില്‍ െവച്ചാണ് മൂന്ന് സ്ത്രീകളെ തിങ്കളാഴ്ച രാവിലെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏൽപിച്ചത്. അലിമുക്ക് ജങ്ഷനില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട ഗൂഡല്ലൂര്‍ സ്വദേശികളായ മൂന്ന് സ്ത്രീകളാണ് പിടിയിലായത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളിലുള്ള സ്ത്രീകളാണിവരെന്ന് തിരിച്ചറിഞ്ഞ് നാട്ടുകാർ തടഞ്ഞുെവച്ച് പുനലൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പുനലൂര്‍ പൊലീസ് സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തെങ്കിലും പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതിനാല്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചെങ്കിലും വിവരങ്ങള്‍ യഥാര്‍ഥമാണോ എന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ അറിയൂ എന്നാണ് പൊലീസ് നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.