കൊല്ലം: കേരള സർവകലാശാല യൂനിയെൻറ സാഹിത്യക്യാമ്പ് ഫെബ്രുവരി അഞ്ച്, ആറ് തീയതികളിൽ അഷ്ടമുടിയുടെ തീരത്ത് നടക്കും. 'എട്ടുമുടി' എന്ന് പേരിട്ടിരിക്കുന്ന സാഹിത്യക്യാമ്പിൽ മലയാളത്തിലെ ശ്രദ്ധേയരായ സാഹിത്യകാരന്മാർ വിദ്യാർഥികളുമായി സംവദിക്കും. സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽനിന്ന് രണ്ടുവീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പെങ്കടുക്കാം. ക്യാമ്പിൽ പെങ്കടുക്കുന്ന വിദ്യാർഥികളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കവിതക്ക് സർവകലാശാല യൂനിയൻ ഏർപ്പെടുത്തുന്ന തിരുനല്ലൂർ കരുണാകരൻ സ്മാരക പുരസ്കാരവും കഥക്ക് കാക്കനാടൻ സ്മാരക പുരസ്കാരവും നൽകും. വിദ്യാർഥികളുടെ കഥയും കവിതയും ഉൾപ്പെടുത്തി പുസ്തകവും പ്രസിദ്ധീകരിക്കും. പെങ്കടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ ഫെബ്രുവരി രണ്ടിന് മുമ്പ് പേരുകൾ രജിസ്റ്റർ ചെയ്യണം. കഥാകൃത്ത് പി.വി. ഷാജികുമാറാണ് ക്യാമ്പ് ഡയറക്ടർ. ബന്ധപ്പെടേണ്ട നമ്പർ: 9567559529, 8129298727. സാഹിത്യ ക്യാമ്പിെൻറ ലോഗോ എം. മുകേഷ് എം.എൽ.എ സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി ആദർശ് എം. സജിക്ക് നൽകി പ്രകാശനം ചെയ്തു. എസ്.ആർ. ആര്യ, ശ്യാംമോഹൻ, എം. ഹരികൃഷ്ണൻ, എസ്. ശ്രീജു, അനന്ദുരാജ്, പി. അനന്ദു എന്നിവർ പെങ്കടുത്തു. മയ്യനാട് സ്വദേശി വിനായകനാണ് ലോഗോ രൂപകൽപന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.