കറുത്ത സ്​റ്റിക്കർ: ഭീതി വേണ്ടെന്ന് പൊലീസ്​

* ഗ്ലാസുകൾ ഉരയാതിരിക്കാൻ കടകളിൽെവച്ച് ഒട്ടിക്കുന്നവയെന്ന് സൂചന ചവറ: വീടുകളിലെ ജനൽ ഗ്ലാസുകളിൽ സ്റ്റിക്കർ പതിക്കുന്നെന്ന പ്രചാരണത്തിൽ ആശങ്ക േവണ്ടെന്ന് പൊലീസ്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലും മറ്റ് ജില്ലകളിൽനിന്ന് ഇത്തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് ചവറ മേഖലയിൽനിന്ന് ഇത്തരം സംഭവങ്ങൾ പൊലീസി​െൻറ ശ്രദ്ധയിൽവന്നു. തുടർന്ന് കരുനാഗപ്പള്ളി സി.ഐ. രാജേഷ് കുമാറി​െൻറ നേതൃത്വത്തിൽ എസ്.ഐ ശിവകുമാറും സംഘവും നടത്തിയ അന്വേഷണത്തിൽ ഗ്ലാസ് കടകളിൽ നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള സ്റ്റിക്കറുകൾ കണ്ടെത്തിയത്. ഗ്ലാസ് നിർമാണ വേളയിൽ തന്നെ കമ്പനിയിൽനിന്ന് ഗ്ലാസുകൾ ഉരഞ്ഞ് പൊട്ടാതിരിക്കാൻ പതിച്ചുവിടുന്ന സ്റ്റിക്കറാണിതെന്നാണ് കണ്ടെത്തൽ. വീടുകളിൽ കണ്ടെത്തിയ സ്റ്റിക്കറുകൾ ഗ്ലാസ് കടകളിലെ സ്റ്റിക്കറുമായി സാമ്യമുണ്ട്. നവ മാധ്യമങ്ങളിൽ സ്റ്റിക്കർ സംഭവം പ്രചരിച്ചതോടെയാണ് പലരും ഇത് ശ്രദ്ധിക്കുന്നതെന്നും പൊലീസ് പറയുന്നു. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ജനങ്ങൾ വിശ്വസിക്കരുതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.