ബേബിജോൺ 10ാം ചരമവാർഷിക ദിനാചരണം

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണ​െൻറയും വിജയൻപിള്ള എം.എൽ.എയുടെയും മക്കൾ എന്ത് ബിസിനസാണ് നടത്തുന്നതെന്ന് സർക്കാറും നേതാക്കളും വെളിപ്പെടുത്തണമെന്ന് ആർ.എസ്.പി ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡൻ. ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു വാണിഭങ്ങളൊന്നും മക്കൾ നടത്തുന്നില്ല എന്നെങ്കിലും നേതാക്കൾ വെളിപ്പെടുത്തണം. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കാതെ നിയമസഭക്കുള്ളിൽ അഴിഞ്ഞാട്ടം നടത്തിയവർ ഇപ്പോൾ മാണിക്ക് പിന്നാലെ നടക്കുകയാണ്. കോൺഗ്രസ് സഹകരണത്തി​െൻറ കാര്യത്തിൽ ആർ.എസ്.പി സ്വീകരിച്ച നിലപാടാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയിലെ മൂന്നിലൊരു ഭാഗവും പ്രബലരായ രണ്ട് സംസ്ഥാന കമ്മിറ്റികളും അംഗീകരിച്ചത്. ആർ.എസ്.പിയാണ് യഥാർഥ ഇടതുപക്ഷം. ആർ.എസ്.പിയുടെ നയങ്ങൾക്ക് പിന്നാലെ നടക്കുന്ന ഗോക്കളാണ് മറ്റുള്ളവരെല്ലാം. ബി.ജെ.പിക്കെതിരെ കോൺഗ്രസ് അല്ലാതെ മറ്റാരെയും ബദലായി മുന്നിൽ നിർത്താനാകില്ല. ജനതാദളി​െൻറ ദേവഗൗഡയുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. വർഗീയത രാഷ്‌ട്രീയമാക്കിയ ബി.ജെ.പിക്കെതിരെ ശക്തമായ ജനകീയ ബദൽ രൂപപ്പെടുത്തേണ്ടത് ഇടതുപക്ഷത്തി​െൻറ ബാധ്യതയാണെന്നും ചന്ദ്രചൂഡൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, കേന്ദ്ര സെക്രേട്ടറിയറ്റ് അംഗങ്ങളായ എൻ.കെ. പ്രേമചന്ദ്രൻ എം.പി, മനോജ് ഭട്ടാചാര്യ, ഷിബു ബേബിജോൺ, ജില്ല സെക്രട്ടറി ഫിലിപ് കെ. തോമസ്, അസി.സെക്രട്ടറി ആർ. ശ്രീധരൻപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.