വർഗീയ ഫാഷിസവും പണാധിപത്യവും മതേതര മൂല്യങ്ങളെ കാർന്നുതിന്നുന്നു ^പി. രാമഭദ്രൻ

വർഗീയ ഫാഷിസവും പണാധിപത്യവും മതേതര മൂല്യങ്ങളെ കാർന്നുതിന്നുന്നു -പി. രാമഭദ്രൻ കൊല്ലം: വർഗീയ ഫാഷിസവും പണാധിപത്യവും ജനാധിപത്യത്തെയും മതേതരത്വത്തെയും കാർന്നുതിന്നുന്ന അർബുദമാണെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ. നാഷനൽ മുസ്ലിം കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടുബന്ധിച്ച് നടത്തിയ 'ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറിമാറി വന്ന ഭരണകൂടങ്ങൾ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജപ്പെെട്ടന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാഷനൽ മുസ്ലിം കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ. റഹിംകുട്ടി അധ‍്യക്ഷതവഹിച്ചു. നേതാക്കളായ വൈ.എ. സമദ്, ഡോ. എം.എ. സലാം, എ. മുഹമ്മദ് കുഞ്ഞ്, പോരുവഴി സലാം, സലിം മഞ്ചലി, ജെ.എം. അസ്ലം, എം. ഇബ്രാഹീംകുട്ടി, എ.ആർ. ഷറഫുദ്ദീൻ, ഇ. നുജൂം, അർത്തിയിൽ അൻസാരി, മാലുമ്മേൽ സലിം, തോപ്പിൽ ബദറുദ്ദീൻ, അഷ്റഫ് സഫ, നെടുമ്പന ജാഫർ, വൈ. അബ്ദുൽ സലാം, എസ്.എം. അബ്ദുൽ ഖാദർ, ഹംസത്ത് ബീവി, ഇ. ഐഷാബീവി, എ. സഫിയാ ബീവി, എ. മുതാംസ് ബീഗം, റമീലാ ബീവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.