കേരള സ്‌റ്റേറ്റ് പ്രീ -പ്രൈമറി ടീച്ചേഴ്‌സ് അസോ. ജില്ല കൺവെൻഷൻ

കൊല്ലം: കേരള സ്‌റ്റേറ്റ് പ്രീ- പ്രൈമറി ടീച്ചേഴ്‌സ് അസോ. ജില്ല കൺവെൻഷൻ ചൊവ്വാഴ്ച കൊല്ലം എൻ.ജി.ഒ യൂനിയൻ ഓഫിസിൽ(കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിന് സമീപം) നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.എൻ. ബാലഗോപാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എയ്‌ഡഡ് മേഖലയിലെ പ്രീ -പ്രൈമറി ജീവനക്കാർക്ക് ഓണറേറിയം അനുവദിക്കുക, എൽ.ഡി.എഫ് പ്രകടനപത്രികയിലെ ആനകൂല്യം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. അസോ. ജില്ല സെക്രട്ടറി ഉഷ ദേവി, പ്രസിഡൻറ് സി. ഷൈല എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.