കൊല്ലം: നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിെൻറ വജ്രജൂബിലി ആഘോഷങ്ങൾക്ക് ചൊവ്വാഴ്ച തുടക്കംകുറിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി കലാകേന്ദ്ര ഒാഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാലക്ക് ചിലിയിൽനിന്നുള്ള നാടക പരിശീലകരായ മാനുവൽ ലയോള, റോബർട്ടോ റോവ കാർട്ടസ്, ജൂലിയോ സീസർ ഒലേവ്, മനോജ് വി.മത്തായി എന്നിവർ നേതൃത്വം നൽകും. സ്‌കൂൾ ഒഫ് ഡ്രാമ അസി. പ്രഫ. ശ്രീജിത് രമണാണ് ക്യാമ്പ് കോഓഡിനേറ്റർ. ഫിസിക്കൽ കോംപോസിഷൻസ് ആൻഡ് ട്രെയിനിങ്, മാസ്‌ക് മേക്കിങ്, ക്ലൗണിങ് തുടങ്ങിയ വിഭാഗങ്ങളിൽ പരിശീലനം നൽകും. വാർഷികത്തിെൻറ ഭാഗമായി ഒരു വർഷത്തെ സാംസ്‌കാരികോത്സവം സംഘടിപ്പിക്കും. കുട്ടികളുടെ നാടകോത്സവം, ദേശീയ വനിത സെമിനാർ, ശിൽപശാല, അത്ലറ്റിക് ക്യാമ്പ് തുടങ്ങിയവ ആഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിക്കും. സംഘാടകസമിതി അംഗങ്ങളായ കെ. ബിജോയി, വി.ആർ. അജു, വി.എം. ശ്രീരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.