വിദ്യാഭ്യാസ വർഗീയവത്കരണ​േത്താട്​ സർക്കാറിന്​ മൃദുസമീപനം ^കെ.എസ്​.ടി.യു ജില്ല സമ്മേളനം

വിദ്യാഭ്യാസ വർഗീയവത്കരണേത്താട് സർക്കാറിന് മൃദുസമീപനം -കെ.എസ്.ടി.യു ജില്ല സമ്മേളനം കൊല്ലം: പൊതുവിദ്യാഭ്യാസം കാവിവത്കരിക്കപ്പെടുകയാണെന്നും അതിനോട് എൽ.ഡി.എഫ് സർക്കാർ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) ജില്ല സമ്മേളനം അഭിപ്രായപ്പെട്ടു. 'നിറം മാറുന്ന വിദ്യാഭ്യാസം, നിറം മങ്ങുന്ന നാട്' പ്രമേയത്തെ ആധാരമാക്കിയായിരുന്നു സമ്മേളനം. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം. അൻസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ല പ്രസിഡൻറ് എ. ഹിലാൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് യൂനുസ് അവാർഡ് വിതരണം നിർവഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് യൂസുഫ് ചേലപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. എ. ഷാനവാസ്, എം.എ. കബീർ, കാട്ടൂർ ബഷീർ, കിണറുവിള സലാഹുദ്ദീൻ, എസ്.ഇ.യു സംസ്ഥാന സെക്രട്ടറി എം.എ. ഹക്കീം, ഹിഷാം സംസം, ഷംസുദ്ദീൻ മുസ്ലിയാർ, സീനത്ത്, എ.എം. നൗഫൽ, എം. നുജുമുദ്ദീൻ, എ.എം. റാഫി എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് എം.എം. ജിജുമോൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.