കൊല്ലം: മണ്ണെണ്ണയുടെ വില വർധന പിൻവലിക്കുക, ലൈറ്റ് ഉപയോഗിച്ചുള്ള മത്സ‍്യബന്ധനം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വതന്ത്ര മത്സ‍്യത്തൊഴിലാളി ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ തീരദേശ പദയാത്ര നടത്തി. തങ്കേശ്ശരി കടപ്പുറത്തുനിന്ന് ആരംഭിച്ച പദയാത്ര പള്ളിത്തോട്ടം കുരിശ്ശടിക്ക് സമീപം സമാപിച്ചു. ഫെഡറേഷൻ ജില്ല പ്രസിഡൻറ് എസ്. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എ. ആൻഡ്രൂസ്, സംസ്ഥാന നേതാക്കളായ എസ്. ജെയിംസ്, എം. അംബ്രോസ്, എസ്. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ ജെ. ഫ്രാൻസിസ്, ജി. സിൽവസ്റ്റർ, ജെ. സ്റ്റിൻ, കെ. ആൻറണി, ജെ. സേവ്യർ, എം. സെലസ്റ്റിൻ എന്നിവർ നേതൃത്വം നൽകി. കേന്ദ്ര-സംസ്ഥാന ഭരണാധികാരികൾ ഇന്ധന പ്രതിസന്ധി സൃഷ്ടിച്ച് മത്സ്യമേഖലയെ തൊഴിൽ സ്തംഭനത്തിലേക്കും കടബാധ‍്യതയിലേക്കും തള്ളിവിടുകയാണെന്ന് സമരക്കാർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.