​മധുവി​െൻറ കൊലപാതകം: കുറ്റവാളികൾക്കെതിരെ കർശന നടപടിവേണം ^പ്രേമചന്ദ്രൻ

മധുവി​െൻറ കൊലപാതകം: കുറ്റവാളികൾക്കെതിരെ കർശന നടപടിവേണം -പ്രേമചന്ദ്രൻ കൊല്ലം: ആദിവാസി യുവാവായ മധുവിനെ മർദിച്ച് കൊലപ്പെടുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ലോക മനസ്സാക്ഷിക്ക് മുന്നിൽ കേരളം തലകുനിച്ച് മാപ്പ് പറയേണ്ട പൈശാചിക കൊലപാതകമാണ് നടന്നത്. ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന കൊലപാതകങ്ങൾക്ക് സർക്കാറും പൊലീസും നൽകുന്ന ഒത്താശയും സഹായവും ക്രിമിനൽ സ്വഭാവമുള്ളവർക്ക് ആരെയും കൊലചെയ്യാൻ ആത്മധൈര്യം നൽകുന്നു. മധുവി​െൻറ കൊലപാതകത്തെ ദുരൂഹമരണമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടി സംഭവത്തെ ലഘൂകരിക്കാനും കുറ്റവാളികളെ സഹായിക്കാനുമാണെന്ന് പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.