മധുവി​െൻറ കൊലപാതകം: ബി.ജെ.പി മാർച്ച്​ നടത്തി

െകാല്ലം: സാമ്രാജ്യത്വത്തെക്കുറിച്ച് പറയാതെ പാവങ്ങളെക്കുറിച്ച് സംസാരിക്കാൻ സഖാക്കൾ തയാറാകണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്. കുമാർ. ആദിവാസി യുവാവ് മധുവി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ല കമ്മിറ്റി വായും ൈകയും മൂടിക്കെട്ടി കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ. രാജി പ്രസാദ്, ജില്ല വൈസ് പ്രസിഡൻറ് എൻ. ചന്ദ്രമോഹനൻ, ശശികല റാവു, ആർ. രാജഗോപാൽ, ബൈജു ചെറുപൊയ്ക, ടി.വി.സനിൽ, കൃഷ്ണൻ കരുനാഗപ്പള്ളി, സി.എസ്. ശൈലേന്ദ്രബാബു, എ.ജി. ശ്രീകുമാർ, വെറ്റമുക്ക് സോമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.