ജില്ല വികസനസമിതി: ഗ്രാമീണമേഖലയിൽ കിണർ നിർമാണം ഉൗർജിതമാക്കും

കൊല്ലം: ഹരിത കേരളം മിഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ പുതിയ കിണറുകളുടെ നിർമാണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ ജില്ല വികസനസമിതി യോഗം തീരുമാനിച്ചു. വരൾച്ചയും കുടിവെള്ളക്ഷാമവും നേരിടാനുള്ള നടപടികളുടെ ഭാഗമായാണ് അടിയന്തര പ്രാധാന്യത്തോടെ പദ്ധതി നടപ്പാക്കുക. ഗ്രാമീണമേഖലകളിൽ ജലേസ്രാതസ്സുകളുടെ എണ്ണം വർധിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എയാണ് യോഗത്തിൽ നിർദേശിച്ചത്. നടപ്പ് സാമ്പത്തികവർഷം ജില്ലയിൽ 13 ഗ്രാമപഞ്ചായത്തുകളിലായി ആകെ 169 കിണറുകൾ മാത്രമാണ് ഈ പദ്ധതിപ്രകാരം നിർമിച്ചിട്ടുള്ളത്. ഇതിൽ 90 കിണറുകളും കുളക്കട ഗ്രാമപഞ്ചായത്തിലാണ്. ഗ്രാമപഞ്ചായത്തുകളുടെ കർമപദ്ധതിയിൽ ഉൾപ്പെടുത്തിയ കിണറുകൾ പൂർത്തീകരിക്കാനായാൽ മേഖലയിൽ ശ്രദ്ധേയ നേട്ടം കൈവരിക്കാനാകുമെന്നും എല്ലാ പഞ്ചായത്തുകളിലും പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധ്യക്ഷത വഹിച്ച കലക്ടർ ഡോ. എസ്. കാർത്തികേയൻ നിർദേശിച്ചു. ചവറ നിയോജകമണ്ഡലത്തിലെ കുഴൽകിണറുകളുടെ നിർമാണം പൂർത്തീകരിക്കാൻ അടിയന്തരനടപടി വേണമെന്നും കേടായ റിഗുകൾ നന്നാക്കാൻ കാലതാമസമുണ്ടെങ്കിൽ മറ്റ് ജില്ലകളിൽനിന്ന് എത്തിക്കണമെന്നും കെ. വിജയൻപിള്ള എം.എൽ.എ നിർദേശിച്ചു. കല്ലട ജലസേചനപദ്ധതിയുടെ ഇടതുകര കനാലി​െൻറ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്നും പുലമൺ തോടി​െൻറ നവീകരണം സംസ്ഥാനത്തിന് തന്നെ മാതൃകയാകുംവിധത്തിൽ പൂർത്തീകരിക്കണമെന്നും കുടിവെള്ള പൈപ്പ് ലൈനുകൾ ദീർഘിപ്പിക്കണമെന്നും ഐഷാ പോറ്റി എം.എൽ.എ നിർദേശിച്ചു. ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും കുഴൽകിണർ പദ്ധതികളും തടയണകളുടെ നിർമാണവും സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും ജി.എസ്. ജയലാൽ എം.എൽ.എ ആവശ്യപ്പെട്ടു. ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡിവൈ.എസ്.പിയെ നിയമിച്ച് റൂറൽ മേഖലയിലെ നാർക്കോട്ടിക് വിഭാഗത്തി​െൻറ പ്രവർത്തനം ഉൗർജിതമാക്കണമെന്നും എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങളിൽ സംവരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവൽ ആവശ്യപ്പെട്ടു. ജില്ല പദ്ധതി സംസ്ഥാന വികസന കൗൺസിൽ അംഗീകരിച്ചതായി യോഗത്തിൽ അറിയിച്ച കലക്ടർ പദ്ധതി തയാറാക്കാൻ സഹകരിച്ച ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ചു. പദ്ധതിയിൽ ഉൾപ്പെടുത്തിയ സംയുക്ത േപ്രാജക്ടുകളുടെ വിശദമായ റിപ്പോർട്ട് മാർച്ച് 31ന് മുമ്പ് സർക്കാറിന് സമർപ്പിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ജില്ല പ്ലാനിങ് ഓഫിസർ പി. ഷാജി, വിവിധ വകുപ്പുകളുടെ ജില്ല മേധാവികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.