വിവാഹതട്ടിപ്പ്​ കേസ്​: പ്രതിയെ ആലുവയിൽനിന്ന്​ പിടികൂടി

കൊട്ടിയം: വിവാഹംകഴിച്ച ശേഷം പണവും കാറുമായി മുങ്ങിയയാളെ കൊട്ടിയം പൊലീസ് ആലുവയിൽനിന്ന് പിടികൂടി. തഴുത്തലയിൽനിന്ന് വിവാഹം കഴിച്ചശേഷം പണവും ആഡംബര കാറുമായി മുങ്ങിയകേസിലെ പ്രതിയായ കൊല്ലം പള്ളിത്തോട്ടം ജോനകപ്പുറം പള്ളി വടക്കതിൽ മിഥിലാജ് (33) ആണ് അറസ്റ്റിലായത്. ആലുവ മാറമ്പള്ളി ചാലക്കൽ ഹൈദ്രോസ് പള്ളിക്ക് സമീപം വാടകക്ക് താമസിച്ച് വരികയായിരുന്നു ഇയാൾ. കഴിഞ്ഞ സെപ്റ്റംബർ 14ന് തഴുത്തല സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ഇയാൾ വിവാഹ സമ്മാനമായി നൽകിയ നാല് ലക്ഷം രൂപയും എട്ട് ലക്ഷം രൂപ വിലവരുന്ന ഹോണ്ടാ ജാസ് കാറുമായി ഒരാഴ്ചക്കകം മുങ്ങുകയായിരുന്നു. യുവതിയുടെ ബന്ധുക്കൾ പരാതിനൽകിയതിനെ തുടർന്ന് കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ അജയ് നാഥി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഇയാൾ ആലുവയിൽ വാടകക്ക് താമസിക്കുന്നതറിഞ്ഞ് എസ്.ഐമാരായ അനൂപ്, തൃദീപ് ചന്ദ്രൻ, അഷ്റഫ്, എ.എസ്.ഐ സുനിൽ എന്നിവരടങ്ങിയ സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശൂരിലെ മണ്ണുത്തി, പീച്ചി ഡാം, എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുള്ളതായും തൃശൂരിലെ കോടതിയിൽനിന്ന് വാറണ്ടുള്ളതായും കണ്ടെത്തി. മെഡിക്കൽ റപ്രെസേൻററ്റീവാണെന്നും ഫാർമസിസ്റ്റാണെന്നും പറഞ്ഞാണ് ഇയാൾ വിവാഹം കഴിച്ചിരുന്നത്. മഹല്ല് ജമാഅത്തി​െൻറ കത്ത് കൃത്രിമമായുണ്ടാക്കി വിവാഹം കഴിച്ചതായും കണ്ടെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.