ഓച്ചിറ: ക്ലാപ്പന ഭരണിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷം തടയാനെത്തിയ പൊലീസിനെ അക്രമിച്ച കേസിൽ നാലുപേരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. വരവിള നടുവത്ത് വടക്കതിൽ ഗജൻരാജ് (18), ക്ലാപ്പന തെക്ക് പ്രണവംവീട്ടിൽ ഷാംജിത് (18), വരവിള മിഥുൻ ഭവനത്തിൽ മിഥുൻ (19), വരവിള കിരൺ നിവാസിൽ അരുൺ ബാബു (21) എന്നിവരെയാണ് എസ്.ഐ ഗിരീഷിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കെട്ടുകാഴ്ചകൾ ക്ഷേത്രപരിസരത്ത് എത്തിയതോടെ ഇരുവിഭാഗം ആളുകൾ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അത് സംഘർഷത്തിലേക്ക് നയിക്കുകയുമായിരുന്നു. പൊലീസ് ഇടപെട്ടതോടെ ഒരുവിഭാഗം പൊലീസിന് നേരെ തിരിഞ്ഞു. സംഘർഷത്തിൽ ഏർപ്പെട്ടവരെ വിരട്ടി ഓടിക്കാൻ ശ്രമിച്ചതോടെ പൊലീസിന് നേരെ ശക്തമായ കല്ലേറ് ആരംഭിച്ചു. കല്ലേറിലാണ് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റത്. ഓച്ചിറ സ്റ്റേഷനിലെ ബിനുരാജ്, കെ.എ.പിയിലെ വിനോദ്, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.