പ്രബോധിനി സാഹിത്യ പുരസ്കാരം കെ.പി. രാമനുണ്ണിക്ക് സമ്മാനിച്ചു

കരുനാഗപ്പള്ളി: അപര​െൻറ ക്ലേശങ്ങളിൽ സഹിഷ്ണുത തോന്നേണ്ടവനാണ് എഴുത്തുകാരനെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി. പണ്ടാരതുരുത്ത് പ്രബോധിനി ഗ്രന്ഥശാല ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുക വർഗീയവാദികൾ വകവരുത്തിയ ജുനൈദി​െൻറ ഉമ്മക്ക് നൽകിയത് അസഹിഷ്ണുതക്കെതിരെയുള്ള ത​െൻറ പ്രതിരോധമാണെന്നും അദ്ദേഹം പറഞ്ഞു. രാമനുണ്ണിയുടെ ജീവിതത്തി​െൻറ പുസ്തകം എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയ അവാർഡ് വിതരണവും സമ്മേളന ഉദ്ഘാടനവും ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നേഹാ വിനീത അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. വള്ളിക്കാവ് മോഹൻദാസ് അവാർഡ് ജേതാവിനെയും കൃതിയെയും പരിചയപ്പെടുത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, മണപ്പള്ളി ഉണ്ണികൃഷ്ണൻ, ഫസൽ സലിം, എസ്. സുധി, ഗ്രന്ഥശാല പ്രസിഡൻറ് ദീപു, സെക്രട്ടറി ശ്യാംരാജ് എന്നിവർ സംസാരിച്ചു. കഥാകൃത്ത് വിഷ്ണുവിനെയും ചടങ്ങിൽ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.