കൊല്ലം: ശാസ്താംകോട്ട സർവിസ് സഹകരണ ബാങ്ക് ഹെഡ് ഓഫിസിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് കെ.കെ. രവികുമാർ അധ്യക്ഷത വഹിച്ചു. സഹകരണ അസി. രജിസ്ട്രാർ എ. വിജയകുമാർ, ബാങ്ക് ഭരണസമിതിയംഗം കെ.പി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഉമയനല്ലൂർ സർവിസ് സഹകരണ ബാങ്കിൽ സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ എ.എസ്. ഷീബാബീവി പെൻഷൻ വിതരണം ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡൻറ് എസ്. ഫത്തഹുദ്ദീൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജീവ്, എ. മാധവൻപിള്ള, ബി. രാജേന്ദ്രൻ, ബാങ്ക് ഭരണസമിതിയംഗം എ.എം. ഹാഷിം, സെക്രട്ടറി അമ്മിണിയമ്മ തുടങ്ങിയവർ പങ്കെടുത്തു. കരുനാഗപ്പള്ളി: താലൂക്കിൽ മൂന്ന് സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻ വിതരണത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. കരുനാഗപ്പള്ളി സർവിസ് സഹകരണ ബാങ്കിൽ 585 പേർക്കായി രണ്ട് കോടി 76 ലക്ഷം രൂപയും പന്മന സർവിസ് ബാങ്കിൽ 23 പേർക്കായി 12.75 ലക്ഷം രൂപയും തൊടിയൂർ സർവിസ് സഹകരണ ബാങ്കിൽ 111 പേർക്കായി ഒരു കോടി 53000 രൂപയും സഹകരണ ബാങ്കുകളിലെ കൺസോർട്ടിയം ലീഡറായ സ്റ്റേറ്റ് കോപറേറ്റിവ് ബാങ്ക് വഴി അക്കൗണ്ടുകളിലെത്തി. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ താലൂക്ക്തല പെൻഷൻ വിതരണോദ്ഘാടനം നഗരസഭ കൗൺസിലർ സി. വിജയൻപിള്ള നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗം എം. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. സഹകരണ അസി. രജിസ്ട്രാർ എസ്. സന്തോഷ്കുമാർ പദ്ധതി വിശദീകരണം നടത്തി. ബാങ്ക് ഭരണസമിതി അംഗം ശശിധരൻപിള്ള, സെക്രട്ടറി ടി. സുതൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലാകെ 53 സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻ വിതരണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.