മുളങ്കാടകം ദേവീക്ഷേത്രത്തിൽ ഭക്തിനിർഭരമായി പൊങ്കാല

കാവനാട്: മുളങ്കാടകം ദേവീക്ഷേത്രത്തിൽ ഭക്തിനിർഭരമായി കുംഭഭരണി പൊങ്കാല. വ്യാഴാഴ്ച രാവിലെ പത്തിന് തന്ത്രി അടിമുറ്റത്ത് സുരേഷ് ഭട്ടതിരിപ്പാടി​െൻറ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ശുചിത്വമിഷ​െൻറ ഹരിതചട്ടം പാലിച്ചായിരുന്നു പൊങ്കാല. കുങ്കുമാഭിഷേകം, പുഷ്പാഭിഷേകം, എഴുന്നള്ളത്തും വിളക്കും എന്നിവയും ഉണ്ടായിരുന്നു. ഗർഭിണിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ പാരിപ്പള്ളി: ദമ്പതികളെ വീടുകയറി ആക്രമിച്ച് ഗർഭിണിയെ ചവിട്ടി പരിക്കേൽപിച്ച കേസിലെ പ്രതിയെ പാരിപ്പള്ളി പൊലീസ് പിടികൂടി. പാരിപ്പള്ളി എഴിപ്പുറം സ്വദേശി ജഹാംഗീറാണ് (23) അറസ്റ്റിലായത്. ഇയാളുടെ പേരിൽ പാരിപ്പള്ളി സ്റ്റേഷനിൽ മൂന്ന് കേസുകൾ നിലവിലുണ്ട്. പുറമെ മരട്, കല്ലമ്പലം സ്റ്റേഷനുകളിലും കേസുണ്ട്. ജഹാംഗീറിനെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.