ബി.എസ്​.എൻ.എൽ കരാർ തൊഴിലാളികൾ ഉപവസിച്ചു

തിരുവനന്തപുരം: ബി.എസ്.എൻ.എൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂനിയ​െൻറ ആഭിമുഖ്യത്തിൽ തൊഴിലാളികൾ ബി.എസ്.എൻ.എൽ ജില്ല ജനറൽ മാനേജർ ഓഫിസുകൾക്കുമുന്നിൽ ഉപവാസം നടത്തി. എല്ലാ മാസവും ഏഴിനകം ശമ്പളം നൽകണമെന്ന ത്രികക്ഷി കരാർ മാനേജ്മ​െൻറും കരാറുകാരും ലംഘിച്ചതിനെ തുടർന്നാണ് തൊഴിലാളികൾ പ്രക്ഷോഭം ആരംഭിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ ജനറൽ മാനേജർ ഓഫിസിനുമുന്നിൽ നടന്ന ഉപവാസം േകന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ അഖിലേന്ത്യ സെക്രട്ടറി ജനറൽ എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് പി.ജി. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. യൂനിയൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ. മോഹനൻ, കെ.ജി.ഒ.എ ജില്ല സെക്രട്ടറി ജയിൽ കുമാർ, എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ നേതാവ് ഗണപതി കൃഷ്ണൻ, ബെഫി ജില്ല സെക്രട്ടറി കെ.പി. ബാബുരാജ്, ജേക്കബ് തോമസ്, എസ്. അശോക് കുമാർ, ആർ.എസ്. ബിന്നി, ആർ. രാജേഷ് കുമാർ, കെ. ശ്രീകുമാരൻ നായർ, സുരേഷ് പാച്ചല്ലൂർ, വി.പി. ശ്രീജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.