കാഴ്ചയുടെ ​വേറിട്ട അനുഭവം സമ്മാനിച്ച്​ ചലച്ചി​ത്രോത്സവത്തിന്​ സമാപനം

കൊല്ലം: കേരള സർവകലാശാല യൂനിയ​െൻറ ആഭിമുഖ്യത്തിൽ യുവജന കമീഷ​െൻറയും ചലച്ചിത്ര വികസന കോർപറേഷ​െൻറയും സഹകരണത്തോടെ ജെറോം നഗറിലെ ജി മാക്സ് തിയറ്ററിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു. അവസാന ദിനത്തിൽ പ്രദർശിപ്പിച്ച ന്യൂട്ടൻ, മാൻഹോൾ എന്നീ ചിത്രങ്ങൾ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് തിയറ്ററുകളെ നിറച്ചു. സിനിമാസ്വാദകരുടെ അഭിപ്രായത്തെ തുടർന്ന് വീണ്ടും പ്രദർശിപ്പിച്ച 'അരുവി'ക്ക് നിരവധി പ്രേക്ഷകെരത്തി. 'വൈൽഡ് ടെയിൽസ്' അവസാന ദിനത്തെ ജനകീയ സിനിമയായി മാറി. ഇന്ത്യൻ ചിത്രം ന്യൂട്ടന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 'ദ ബാൻഡ്സ് വിസിറ്റ്', 'ടാൻജറിൻസ്', 'കോൺ ഐലൻഡ്', 'ഇഡ', 'ടേക്ക് ഓഫ്', 'ലാൻഡ് ഓഫ് മൈൻ', 'എംബ്രേഴ്സ് ഓഫ് ദ സർപൻറ്', ഇടവപ്പാതി എന്നീ ചിത്രങ്ങളും പ്രദർശിപ്പിച്ചു. മേളയുടെ സമാപന സമ്മേളനം കൊല്ലം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. വരും വർഷങ്ങളിൽ ചലച്ചിത്രോത്സവത്തിന് കോർപറേഷ​െൻറ സഹായം ഉണ്ടാകുമെന്ന് മേയർ ഉറപ്പ് നൽകി. സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി ആദർശ് എം. സജി അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ എം. ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. സത്താർ, ബിഷപ് ജെറോം ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഫാദർ ജോർജ് റിബിയിറോ, കേരള സർവകലാശാല സെനറ്റ് അംഗങ്ങളായ എസ്.ബി. ശ്രീജു, എസ്. ജിതിൻ, സർവകലാശാല യൂനിയൻ വൈസ് ചെയർമാൻ അമൽ ബാബു എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എസ്. അരവിന്ദ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.