സൗദിയിൽ സാമ്പത്തിക തട്ടിപ്പിനിരയായ ഇൗജിപ്​തുകാരൻ പരാതിയു​മായി കൊല്ലത്ത്​

കൊല്ലം: സൗദിയിൽ ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ എക്സിക്യൂട്ടിവായി പ്രവർത്തിക്കുന്ന ഇൗജിപ്ത് പൗരനെ മലയാളികളായ മൂന്നുപേർ പണം നൽകാതെ കബളിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായി പരാതി. സൗദിയിെല അബുയാസിർ സ​െൻറർ എന്ന സ്ഥാപനത്തിലെ എക്സിക്യൂട്ടിവായ ഹസാം മുഹമ്മദാണ് കൊല്ലം, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർമാർക്ക് പരാതി നൽകിയത്. കരുനാഗപ്പള്ളി സ്വദേശി സിറാജുദ്ദീൻ, തിരുവനന്തപുരം സ്വദേശികളായ സെയ്റുദ്ദീൻ, ഷിബു എന്നിവർക്കെതിരെയാണ് പരാതി. ഇലക്ട്രോണിക്സ് കടകൾ നടത്തിയിരുന്ന ഇവർ ത​െൻറ സ്ഥാപനത്തിൽനിന്ന് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ നൽകേണ്ട തുക നൽകാതെ വ്യാജ പാസ്പോർട്ടിൽ കേരളത്തിലേക്ക് വരികയായിരുെന്നന്ന് ഹസാം മുഹമ്മദ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സിറാജുദ്ദീനും ഷിബുവും ചേർന്ന് 1,45,568 റിയാലിനും സെയ്റുദ്ദീൻ 1,41,921 റിയാലിനും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങി. വിൽപന നടത്തിയശേഷം പണം തിരികെനൽകാമെന്നായിരുന്നു കരാർ. എന്നാൽ, പണംനൽകാതെ മൂന്നുപേരും നാട്ടിലേക്ക് കടന്നു. കടക്കെണിയിലായതോടെയാണ് തെന്ന കബളിപ്പിച്ചവരെ തേടി രണ്ടാഴ്ച മുമ്പ് കേരളത്തിലെത്തിയത്. സ്ഥാപനത്തിന് പണം തിരികെ നൽകാനായില്ലെങ്കിൽ താൻ സൗദിയിൽ നിയമനടപടി നേരിടേണ്ടിവരും. പണം നൽകാത്തതിനാൽ സൗദിയിലെ സ്പോൺസർ ത​െൻറ ഭാര്യയുടെയും കുട്ടികളുടെയും പാസ്പോർട്ട് തടഞ്ഞുെവച്ചിരിക്കുകയാണ്. പണം നൽകാതെ മുങ്ങിയവരെ കണ്ടെത്തിയെങ്കിലും തിരികെ നൽകാം എന്ന് പറയുന്നതല്ലാതെ മറ്റ് നടപടികളൊന്നുമില്ല. പണം കിട്ടാനുള്ള സാധ്യത വിരളമാണെന്ന് മനസ്സിലായേതാടെയാണ് പൊലീസിൽ പരാതിനൽകിയത്. തന്നെ കബളിപ്പിച്ച് കേരളത്തിലെത്തിയവർ ഇവിെട ആഡംബര ജീവിതം നയിക്കുകയാണ്. കേരളത്തിൽ നടന്ന ഇടപാട് അല്ലാത്തതിനാൽ തങ്ങൾക്ക് പരിമിതിയുണ്ടെന്നും കോടതിയെ സമീപിക്കാനുമാണ് പൊലീസി​െൻറ നിർദേശം. എന്നാൽ വിസ കാലാവധി തീരുംമുമ്പ് കേരളത്തിൽനിന്ന് മടങ്ങേണ്ടതിനാൽ കോടതിയെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണെന്നും ഹസാം മുഹമ്മദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.