കൊല്ലം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്കായി പുറത്തിറക്കിയ 10 ബാലസാഹിത്യ പുസ്തകങ്ങളുടെ പ്രകാശനം സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ നിർവഹിക്കും. കുട്ടികള്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കരുനാഗപ്പള്ളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിക്കും. ദി ലാസ്റ്റ് ഭൂതം (ജി.ആർ. ഇന്ദുഗോപന്‍), ലാജാവ് (ഷിനോജ് രാജ്), ഞങ്ങള്‍ അമ്പിളിമാമെൻറ ഫാനാ...നിങ്ങളോ? (എസ്. സൈജ), ഇക്കുഷിമയിലെ മുത്തശ്ശി (ഡോ. ഭാഗ്യലക്ഷ്മി), അഞ്ചു പൂച്ചക്കുട്ടികള്‍ (ഡോ. രാധിക സി. നായര്‍), പണ്ഡിറ്റ് കെ.പി. കറുപ്പന്‍ (രാജു കാട്ടപുനം), സാൻറിയാഗോ എന്ന മീന്‍പിടിത്തക്കാരന്‍ (ബക്കര്‍ മേത്തല), പാലിയത്തിെൻറ കഥ (ഡോ. സി. ആദര്‍ശ്), കടലില്‍ പോയ അപ്പൂപ്പന്‍ (പുനരാഖ്യാനം- ജോസ് വഴുതനപ്പിള്ളി), നചികേതസ്-മരണത്തെ തോൽപിച്ച ബാലന്‍ (പുനരാഖ്യാനം:- മുഹമ്മ ശശിധരപ്പണിക്കര്‍) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.