obit പുനലൂർ: ഡാം സുരക്ഷ അതോറിറ്റി സംഘം തെന്മല കല്ലട ഡാമിൽ പരിശോധനെക്കത്തി. അടുത്ത ഒരുവർഷത്തേക്ക് ഡാം സുരക്ഷക്ക് അവശ്യമായി നടപ്പാക്കേണ്ട കാര്യങ്ങൾ പരിശോധിച്ചു. ഡാമിലെ ഒന്നാംഘട്ട നവീകരണ പ്രവർത്തങ്ങൾ വിലയിരുത്തി. ഡാം ടോപ്, ഗാലറി തുടങ്ങിയവയും സംഘം പരിശോധിച്ചു. ഇതേസംഘം കഴിഞ്ഞവർഷം പരിശോധന നടത്തിയാണ് ഡാം ഭിത്തിയിലെ ചോർച്ച അടക്കാൻ നിർദേശിച്ചതും പരിഹരിച്ചതും. ഇപ്പോഴുള്ള പരിശോധനയിൽ അപാകതകൾ കണ്ടെത്തിയത് സംബന്ധിച്ച് എന്തെങ്കിലും പറയാൻ സംഘം തയാറായില്ല. അതോറിറ്റി ചെയർമാൻ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ, ഐ.ഡി.ആർ.ബി ചീഫ് എൻജിനീയർ തെരൺസ് ആൻറണി തുടങ്ങിയവരുടെ നേതൃത്വത്തിലായിയിരുന്നു സന്ദർശനം. (ചിത്രം ഈമെയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.