പത്തനാപുരം: ജലക്ഷാമം രൂക്ഷമായതോടെ കിഴക്കന്‍ മേഖലയിലെ വെറ്റില കര്‍ഷകര്‍ പ്രതിസന്ധിയില്‍. കാലാവസ്ഥവ്യതിയാനം കാരണം ഹെക്ടര്‍ കണക്കിന് വെറ്റില കൃഷി കരിഞ്ഞുണങ്ങുകയാണ്. വിലയിടിവും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കൃഷി സ്ഥലത്ത് മറ്റു വിളവിറക്കാന്‍ കഴിയാതെ മഴ കാത്തിരിക്കുകയാണ് കര്‍ഷകര്‍. വെറ്റില കൃഷിക്ക് ഏറ്റവും കൂടുതല്‍ ആവശ്യം ജലമാണ്. സാധാരണ കരയാക്കി മാറ്റിയ വയലുകളിലാണ് വെറ്റില കൃഷി നടത്തുന്നത്. മേഖലയില്‍ തലവൂര്‍, പട്ടാഴി, വിളക്കുടി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിലാണ് വെറ്റില കൃഷി കൂടുതലുമുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് ശതമാനം മഴ മാത്രമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ. ഓണത്തിനു ശേഷം നട്ട വെറ്റില വള്ളികള്‍ അധികവും കരിഞ്ഞു. ഏപ്രില്‍, മേയ് മാസങ്ങില്‍ ഉണ്ടാകുന്ന വേനല്‍ച്ചൂടിന് ശേഷം ശക്തമായ മഴയാണ് ലഭിക്കുന്നത്. എന്നാല്‍, വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം മഴ ലഭിച്ചത്. ഇതുകാരണം കല്ലട ഇറിഗേഷന്‍ പദ്ധതിയിൽനിന്ന് ജലവിതരണവും കുറച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അപ്രതീക്ഷിതമായി കനത്ത മഴയിലും കാറ്റിലും പകുതിയിലധികം കാര്‍ഷികവിളകളും നശിച്ചിരുന്നു. ഏറ്റവുമധികം നഷ്ടം സംഭവിച്ചത് വെറ്റില കര്‍ഷകര്‍ക്കാണ്. ഫെബ്രുവരി പകുതിയോടെ ശക്തി പ്രാപിച്ചിരുന്ന വേനല്‍ ഇത്തവണയാകട്ടെ ജനുവരി ആദ്യവാരത്തോടെ കടുത്തതിനാല്‍ ജലാശയങ്ങളെല്ലാം വരണ്ടു. കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്ക് വേനല്‍ക്കാലത്ത് കെ.ഐ.പി കനാല്‍ വഴിയുള്ള ജലസേചനമാണ് ആശ്വാസം. തെന്മല ഡാമില്‍നിന്ന് ആരംഭിക്കുന്ന കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള രണ്ട് കനാലുകളില്‍ വലതുകര കനാലാണ് കിഴക്കന്‍ മേഖലയിലൂടെ കടന്നുപോകുന്നത്. ഇതില്‍നിന്നുമാരംഭിക്കുന്ന നിരവധി ഉപകനാലുകള്‍ വഴിയാണ് ഗ്രാമീണ മേഖലകളില്‍ ജലമെത്തുന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് പുറമേ, നിരവധിയാളുകള്‍ വരള്‍ച്ച സമയങ്ങളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുപോലും ഈ ജലം ഉപയോഗിക്കുന്നുണ്ട്. വിളകള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്യുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്. കള്ളക്കേസെടുക്കുന്നെന്ന് പത്തനാപുരം: ഇടത് യുവജനസംഘടനാ പ്രവർത്തകർെക്കതിരെ കള്ളക്കേസ് എടുക്കുന്ന നടപടിയിൽനിന്ന് പത്തനാപുരം പൊലീസ് പിന്മാറണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പത്തനാപുരം സെൻറ് സ്റ്റീഫൻസ് സ്കൂളിന് സമീപം 10ാം ക്ലാസിലെ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായി. ആർക്കും പരിക്കേറ്റിരുന്നില്ല. എന്നാല്‍, വൈകീട്ടോടെ എസ്.ഡി.പി പ്രവർകർത്തകന് വെട്ടേെറ്റന്ന് കാട്ടി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ കള്ളക്കേസ് എടുക്കുകയുമാണ് ചെയ്തതെന്നും സി.പി.എം ഏരിയ സെക്രട്ടറി എന്‍. ജഗദീശന്‍ അഭിപ്രായപ്പെട്ടു. ഒരാഴ്ച മുമ്പ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കുനേരെ ആക്രമണമുണ്ടായി. അതിെൻറ പേരിൽ എസ്.ഡി.പി.ഐക്കാർെക്കതിരെ കേസ് എടുത്തിരുന്നില്ലെന്നും സി.പി.എം ഏരിയ കമ്മിറ്റി ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.