ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണം ^വി.എം. സുധീരന്‍

ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണം -വി.എം. സുധീരന്‍ തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡൻറ് വി.എം. സുധീരന്‍. കേസിലെ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സെക്രേട്ടറിയറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീന്‍കുര്യാക്കോസും വൈസ് പ്രസിഡൻറ് സി.ആര്‍. മഹേഷും നടത്തുന്ന നിരാഹാര സമരത്തി​െൻറ രണ്ടാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല നടന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ഡമ്മികളാണ്. യഥാർഥ പ്രതികൾ പുറത്താണ്. സി.പി.എം. ഉന്നത നേതാക്കള്‍ ഇതില്‍ പങ്കാളികളാണ്. സി.പി.എമ്മി​െൻറ കണ്ണൂർ ജില്ല നേതൃത്വത്തെ പൊലീസ് ചോദ്യം ചെയ്യാന്‍ തയാറാകണം. മുന്‍കാല എല്‍.ഡി.എഫ് സര്‍ക്കാറിനെക്കാളും മോശം സര്‍ക്കാറാണിത്. സർവരംഗത്തും പരാജയപ്പെട്ട മുഖ്യമന്ത്രിയെന്ന് പിണറായി സ്വയം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും സുധീരൻ പറഞ്ഞു. അതിനിടെ, നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് നീട്ടാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചു. 48 മണിക്കൂർ നിരാഹാര സമരമാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.