കെ.എസ്​.യു സെക്ര​േട്ടറിയറ്റ്​ മാർച്ച്​ അക്രമാസക്തം

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രേട്ടറിയറ്റ് മാർച്ച് അക്രമാസക്തമായി. കല്ലേറിലും ലാത്തിച്ചാർജിലും കേൻറാൺമ​െൻറ് എസ്.െഎ വി.എം. ഷാഫി ഉൾെപ്പടെ മൂന്നു പൊലീസുകാർക്കും എട്ട് സമരക്കാർക്കും പരിക്കേറ്റു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം, സെക്രട്ടറിമാരായ ടിനു പ്രേം, ബാഹുല്‍ കൃഷ്ണ, ജില്ല പ്രസിഡൻറ് സെയ്തലി കായ്പാടി, സെക്രട്ടറി പ്രതീഷ് മുരളി, വൈസ് പ്രസിഡൻറ് എസ്.എൽ. ശരത്, ജെ.എസ്. അഖില്‍, അലക്‌സ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് കെ.എസ്.യു നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കേസിൽ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ അറിയിച്ചാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയത്. സമരപ്പന്തലിൽ അഭിവാദ്യമർപ്പിച്ചശേഷം പി. ജയരാജ​െൻറ കോലവുമായി പ്രവർത്തകർ സെക്രേട്ടറിയറ്റ് പ്രധാന കവാടത്തിനു മുന്നിലെത്തി. കോലംകത്തിച്ച പ്രവർത്തകർ ബാരിക്കേഡുകൾ ഭേദിച്ച് അകത്തുകടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ പൊലീസിനുനേരെ പട്ടികയും കുപ്പിയും എറിയാൻ തുടങ്ങി. ഇതോടെ, സമരക്കാർക്കുനേരെ പൊലീസ് ലാത്തിവീശി. ജില്ല സെക്രട്ടറി പ്രതീഷി​െൻറ തലക്ക് സാരമായി പരിക്കേറ്റു. ഇന്ന് കാമ്പസുകളിൽ പ്രതിഷേധ ദിനമാചരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.