കൊല്ലം: അഞ്ചുദിവസമായി നടന്ന സ്വകാര്യ ബസ് പണിമുടക്കിനെ തുടർന്ന് ജില്ലയിൽ കെ.എസ്.ആർ.ടി.സിക്ക് അധികമായി ലഭിച്ചത് 51 ലക്ഷം രൂപ. സ്വകാര്യ ബസ് പണിമുടക്കിനെ നേരിടാൻ ശക്തമായി രംഗത്തിറിങ്ങിയ കെ.എസ്.ആർ.ടി.സി നിലവിലുള്ള എല്ലാ ബസുകളും സർവിസിന് ഉപയോഗിച്ചാണ് അധിക നേട്ടമുണ്ടാക്കിയത്. അതേസമയം, ഒൗദ്യോഗിക കണക്കുകൾ പുറത്തുവരുേമ്പാൾ കണക്കുകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. ജില്ലയിലെ ഏഴ് ഡിപ്പോകളിലും രണ്ട് സബ് ഡിപ്പോകളിലുമായി 539 ഷെഡ്യൂളുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. സ്വകാര്യ ബസ് പണിമുടക്കിയ ദിവസങ്ങളിൽ ഇതിൽ ഒരു ഷെഡ്യൂൾ പോലും മുടങ്ങിയില്ല. പണിമുടക്കു മൂലം യാത്രാദുരിതം ഉണ്ടായ ബൈറൂട്ടുകളിലേക്ക് ഷെഡ്യൂളുകളിൽ മാറ്റം വരുത്തി കൂടുതൽ ട്രിപ്പുകൾ നടത്തി. തിങ്കളാഴ്ച മാത്രം 428 ട്രിപ്പുകളാണ് അധികമായി നടത്തിയത്. ബസുകളുടെയും ഡ്രൈവർമാരുടെയും കുറവാണ് ഇപ്പോഴത്തെ പരിമിതി. ഈ പ്രശ്നം ഇല്ലായിരുന്നെങ്കിൽ അധികവരുമാനം ഇപ്പോൾ ലഭിച്ചതിനെക്കാൾ ഉയർന്നേനെ. കഴിഞ്ഞ ദിവസങ്ങളിൽ ജീവനക്കാർക്കും പുതുതായി അവധിയും അനുവദിച്ചിരുന്നില്ല. പരമാവധി റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി എത്തിയെങ്കിലും ജനങ്ങളുടെ യാത്രാദുരിതം പൂർണതോതിൽ പരിഹാരിക്കാനായില്ല. അവസരം മുതലെടുത്ത് സമാന്തര സർവിസുകളും നേട്ടമുണ്ടാക്കി. സ്വകാര്യബസ് പണിമുടക്ക് പിൻവലിച്ചതിനെ തുടർന്ന് ബുധനാഴ്ച മുതൽ ഗതാഗത സംവിധാനങ്ങൾ സാധാരണനിലയിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.