റെയിൽവേ സ്​റ്റേഷനിലെ പാർക്കിങ്​ കാര്യക്ഷമമാക്കണമെന്നാവശ്യം

കൊല്ലം: റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് സൗകര്യം ശാസ്ത്രീയമായി പരിഷ്കരിക്കണമെന്നാവശ്യം. മെമു ഷെഡിന് സമീപം പുതുതായി ആരംഭിച്ച പാർക്കിങ് ഏരിയയിൽ യാത്രക്കാരുടെ വാഹനങ്ങൾ നിർത്തുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ടനുഭവപ്പെടുെന്നന്നാണ് പരാതി. രണ്ടാം ടെർമിനലിൽ പാർക്കിങ് ആരംഭിക്കുമ്പോൾ ഒന്നാം ടെർമിനലി​െൻറ പാർക്കിങ് സൗകര്യങ്ങൾ ഇല്ലാതാക്കരുതെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പാഴ്സൽ സർവിസിന് വേണ്ടി പഴയ റെയിൽവേ സ്റ്റേഷ​െൻറ മുന്നിലെ പാർക്കിങ് ഏരിയ പൂർണമായി ഒഴിവാക്കിയതിലൂടെ യാത്രികർക്ക് വലിയ അസൗകര്യമാണ് നിലവിലുള്ളത്. ഇത് പുനഃസ്ഥാപിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.പി. ദീപുലാൽ അധ്യക്ഷത വഹിച്ചു. ജെ. ഗോപകുമാർ, സന്തോഷ് രാജേന്ദ്രൻ, കാര്യയറ നസീർ, ചിതറ അരുൺ ശങ്കർ, എം.എസ്. വിശാൽ, കുരുവിള ജോസഫ്, ആർ.എസ്. നിർമൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.